കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തണം.
പഞ്ചായത്തിനു കീഴില്‍വരുന്ന ഓരോ ശ്മശാനത്തിനും ഒരു നോഡല്‍ ഓഫിസറെ ബന്ധപ്പെട്ട പഞ്ചായത്ത് നിയമിക്കണം. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു സമയക്രമം അനുവദിച്ച് ടോക്കണ്‍ നല്‍കുന്നതിനു പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണം.
ഇലക്‌ട്രിക്, ഗ്യാസ് ശ്മശാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന അവസരത്തില്‍ ഉണ്ടായേക്കാവുന്ന തകരാറുകള്‍ പരിഹരിക്കുന്നതിന് ഒരു സാങ്കേതിക സംഘവുമായി അതത് പഞ്ചായത്തുകള്‍ക്കു ബന്ധമുണ്ടായിരിക്കണം. ജില്ലയിലെ പൊതു ശ്മശാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റിലെ വാര്‍ റൂമില്‍ പ്രത്യേക നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ഏതെങ്കിലും പഞ്ചായത്തില്‍ പൊതുശ്മശാനം ഒഴിവില്ലെങ്കില്‍ 0471-2731337, 2731347 എന്ന വാര്‍ റൂം നമ്ബരുമായി ബന്ധപ്പെടണം.
https://www.facebook.com/Malayalivartha


























