യൂസഫലിയെ ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ് ..! കൊട്ടാരത്തിൽ നിന്ന് സമ്മാനം കണ്ണ് നിറഞ്ഞ് യൂസഫലി

മരുഭൂമിയിൽ വിസ്മയം തീർത്ത ഭരണാധികാരിയുടെ ഹൃദയത്തുടിപ്പുകൾ ഒപ്പിയെടുത്ത പുതിയ ഇംഗ്ലിഷ് പുസ്തകം വിനയത്തിന്റെയും സ്നേഹത്തിന്റെയും മുദ്രയായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസ്സൻസ് ഫ്രം ലൈഫ്: പാർട്ട് ഒന്ന്’ എന്ന പുസ്തകം കൈപ്പറ്റിയ സന്തോഷമാണ് യൂസഫലി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മനുഷ്യബന്ധങ്ങളുടെ ആഴവും പ്രതിസന്ധികളെ മറികടക്കാനുള്ള പാഠങ്ങളും രാഷ്ട്ര ശിൽപിയുടെ ദീർഘവീക്ഷണവും എല്ലാം ഈ പുസ്തകത്തിൽ കവിത പോലെ അലിഞ്ഞുചേർന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, ‘ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ: ഭാഗം ഒന്ന്' എന്ന പുതിയ പുസ്തകത്തിന്റെ വ്യക്തിപരമായി ഒപ്പിട്ട പകർപ്പ് എനിക്ക് അയച്ചുതന്നതിന്. വലിയ ജ്ഞാനവും അറിവും കൊണ്ട് അനുഗൃഹീതനായ ദീർഘവീക്ഷണമുള്ള നേതാവെന്ന നിലയിൽ ഇന്നത്തെയും ഭാവിയിലെയും തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പുസ്തകം സ്വീകരിക്കാൻ എന്നെ പരിഗണിച്ചതിന് അദ്ദേഹത്തിന്റെ സന്മനസ്സിനോടും ഞാൻ നന്ദിയുള്ളവനാണ്’ - യൂസഫലി കുറിച്ചു.
∙‘വിജ്ഞാനത്തിന്റെ വെളിച്ചം, ഭാവി തലമുറയ്ക്ക് വഴികാട്ടി’
ദുബായിയുടെ വളർച്ചയ്ക്ക് പിന്നിലെ ഊർജവും ഒരു ഭരണാധികാരിയുടെ ചിന്തകളും അനുഭവങ്ങളുമാണ് ‘ലെസ്സൻസ് ഫ്രം ലൈഫ്: പാർട്ട് ഒന്ന്’ എന്ന പുസ്തകത്തിന്റെ കാതൽ. ഷെയ്ഖ് മുഹമ്മദിന്റെ ഓരോ വാക്കിലും, വലിയ ലക്ഷ്യങ്ങളിലേക്കുള്ള വഴികാട്ടുന്ന അഗാധമായ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും നിറഞ്ഞുനിൽക്കുന്നു. തനിക്ക് ഈ പുസ്തകം സമ്മാനമായി നൽകാൻ കാണിച്ച സന്മനസ്സിന് യൂസഫലി നന്ദി രേഖപ്പെടുത്തി. വിജ്ഞാനവും ഉൾക്കാഴ്ചയുമുള്ള ഒരു ദീർഘവീക്ഷണമുള്ള നേതാവിൽ നിന്ന് ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്ക് ധാരാളം പഠിക്കാനുണ്ടെന്ന് അദ്ദേഹം കുറിച്ചു. ഓരോ വരിയും വായിക്കുമ്പോൾ അത് വെറും പുസ്തകത്താളുകളല്ല, മറിച്ച് ദുബായിയുടെ ചരിത്രത്തിലേക്ക് തുറക്കുന്ന വാതിലുകളാണെന്ന് യൂസഫലി കൂട്ടിച്ചേർത്തു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ജീവിതാനുഭവങ്ങളെ ലളിതമായി പകർത്തിവച്ചിരിക്കുന്ന ഈ ഗ്രന്ഥം ലോകത്തെങ്ങുമുള്ള വായനക്കാർക്ക് വലിയ പ്രചോദനമാകും എന്നതിൽ സംശയമില്ല. ഷെയ്ഖ് മുഹമ്മദ് സ്വന്തം കൈപ്പട കൊണ്ടെഴുതിയ സന്ദേശമുള്ള പേജും പുസ്തകത്തിന്റെ പുറംചട്ടയും പങ്കുവച്ചുകൊണ്ടാണ് യൂസഫലിയുടെ കുറിപ്പ്. ഒട്ടേറെ പേർ യൂസഫലിയുടെ സമൂഹമാധ്യമ പോസ്റ്റിന് താഴെ ആശംസകളും അഭിനന്ദനങ്ങളും കമന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























