തളിപ്പറമ്പിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പിനു സമീപം കോള്‍മൊട്ടയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോള്‍മൊട്ട സ്വദേശികളായ ജിയാദ്(19), ഹിഷാം(18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ കൊള്‍മൊട്ട കണ്ണപ്പിലാവ് റോഡിലെ സ്റ്റീല്‍ കമ്ബനിക്ക് സമീപമാണ് അപകടം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























