ലോക്ക്ഡൗണിനിടെ ചൂണ്ടയിടൽ; പൊലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം

ലോക്ക്ഡൗണിനിടെ പാലത്തിന് അടിയില്‍ ഇരുന്ന് ചൂണ്ടയിടുന്നതിനിടെ പൊലീസിനെ കണ്ട് കായലില്‍ ചാടിയ ആള്‍ മരിച്ചു. കൊല്ലം ബൈപാസില്‍ നീരാവില്‍ പാലത്തിനു താഴെ ഇരുന്ന് ചൂണ്ടയിടുകയായിരുന്ന യുവാക്കള്‍ പൊലീസിനെ കണ്ടു കായലില്‍ ചാടുകയായിരുന്നു. ഇതില്‍ ഒരാളാണ് മരിച്ചത്. നീരാവില്‍ സ്വദേശി പ്രവീണ്‍(41) എന്നയാളാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടലും പതിവാണെന്നു പരാതി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഈ സ്ഥലത്തു പെട്രോളിങിന് എത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടു യുവാക്കള്‍ കായലിലേക്ക് ചാടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തിരക്ഷപെട്ടെങ്കിലും പ്രവീണ്‍ ചുഴിയില്‍പെടുകയായിരുന്നു. പ്രവീണിനെ കാണാതായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ കായലില്‍ തെരച്ചില്‍ നടത്തി പുറത്ത് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























