കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഓക്സിജന്‍ ക്ഷാമം; പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്ന ആവശ്യം ശക്തം

കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഓക്സിജന്‍ ക്ഷാമം. കണ്ണൂരില്‍ നിന്ന് കൊണ്ടുവരുന്ന സിലിണ്ടറുകളുടെ എണ്ണം തികയാത്തതും മംഗളൂരുവില്‍ നിന്നുള്ള സിലിണ്ടര്‍ വിതരണം നിലച്ചതും ആണ് ഇപ്പോള്‍ ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെ അവശേഷിക്കുന്ന സിലിണ്ടറുകളുടെ എണ്ണം നാലായി കാസര്‍കോട് നഗരത്തിലെ അരമന ആശുപത്രിയില്‍ കുറഞ്ഞു.
ഒരു ദിവസം മുൻപേ ആശുപത്രി അധികൃതര്‍ ഓക്സിജന്‍ വാര്‍ റൂമില്‍ പത്ത് സിലിണ്ടര്‍ അടിയന്തരമായി വേണമെന്ന് അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. അതിന് പിന്നാലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് വലിയ സിലിണ്ടറുകള്‍ എത്തിച്ചാണ് സ്ഥിതി നിയന്ത്രണാതീമാക്കിയത്. ആരോഗ്യവകുപ്പ് ഈ പ്രതിസന്ധി പരിഗണിക്കാന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഇ. കെ. നായനാര്‍ ആശുപത്രിയിലും ഇന്നലെ ഇതിന് സമാനമായ സംഭവം ഉണ്ടയായി. അടിയന്തരമായി ഓക്സിജന്‍ സിലിണ്ടറുകള്‍ കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട് നിന്നും എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്.
കാഞ്ഞങ്ങാട് നിന്ന് പെട്ടെന്ന് തന്നെ അഞ്ച് സിലിണ്ടറുകള്‍ എത്തിച്ചതോടെ ഇ .കെ നായനാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള 3 രോഗികളുടെ ജീവന്‍ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു.
കുറഞ്ഞത് 300 ഓക്സിജന്‍ സിലിണ്ടറുകളാണ് ഒരു ദിവസം ജില്ലയില്‍ നിലവില്‍ ആവശ്യമുള്ളത്. 200 എണ്ണം മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ എത്തുന്നത്. വാര്‍ റൂമില്‍ നിന്ന് കണ്ണൂരിലെ
ഓക്സിജന്‍ പ്ലാന്‍റിലേക്ക് സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ശുപാര്‍ശ നല്‍കുന്നുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ പ്ലാന്‍റില്‍ നിന്ന് ആവശ്യത്തിന് സിലിന്‍ഡറുകള്‍ എത്തുന്നില്ല.
https://www.facebook.com/Malayalivartha


























