കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍; ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്‍റോ തുരുത്ത് സ്വദേശി എഡ്വേര്‍ഡിന്റെ ഭാര്യ വര്‍ഷ (26) മക്കളായ അലന്‍ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്. എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരിയായ മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് സംശയം.
വൈകിട്ട് 5.30ഓടെ സ്ഥലത്തെത്തിയ ബന്ധുവാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ. എഡ്വേര്‍ഡും (അജിത്, 40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കട രാജാ മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്.
https://www.facebook.com/Malayalivartha


























