ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യ(32)ആണ് കൊല്ലപ്പെട്ടത്. 5 വര്‍ഷമായി സൗമ്യ ഇസ്രായേലില്‍ കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്ന് വൈകിട്ട് ഇസ്രായേല്‍ സമയം 3.30 ഓടെ (ഇന്ത്യന്‍ സമയം 6.30) ഇസ്രായേലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. റോക്കറ്റ് ആക്രമണത്തിനിടെ കൂടെയുണ്ടായിരുന്ന വീല്‍ചെയറിലായിരുന്ന രോഗിയുമായി സൗമ്യക്ക് രക്ഷപെടാന്‍ സാധിച്ചില്ല. ആക്രമണത്തില്‍ കൂടെയുണ്ടായിരുന്ന രോഗിയും മരിച്ചു. ഇസ്രായേലില്‍ തന്നെ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
https://www.facebook.com/Malayalivartha


























