സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങി

സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തില്‍ മുങ്ങി. തമ്ബാനൂരിലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, എസ് എസ് കോവില്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. റെയില്‍വേ ട്രാക്കിലും വെള്ളം കയറി. തിരുവനന്തപുരം നഗരത്തില്‍ മാത്രം രണ്ടര മണിക്കൂറില്‍ 79 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.
കോഴിക്കോട് വിവിധയിടങ്ങളിലും ശക്തമായ മഴപെയ്തു. കാസര്‍ഗോഡ് വെളളരിക്കുണ്ടിലും മഴ തുടരുകയാണ്.സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























