കള്ളപ്പണക്കേസില്‍ ജയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

കള്ളപ്പണക്കേസില്‍ ജയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ ആഴ്ചയാണ് ബിനീഷ് ഹര്‍ജി സമര്‍പ്പിച്ചത്.
ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ഇതില്‍ ഇഡിയുടെ വാദം കോടതി ഇന്ന് കേള്‍ക്കും.
അതേസമയം കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ബിനീഷിന്റെ അച്ഛനെ കാണാന്‍ കുറച്ചുദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് ആരാഞ്ഞിരുന്നു. ഇതില്‍ ഇഡിയുടെ വാദമാണ് ഇന്ന് നടക്കുക.
കാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ പ്രധാന വാദം. കോടതി ആദ്യ കേസായാണ് ഇത് പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha


























