സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരും; ഇന്ന് മുതൽ വെള്ളിയാഴ്ച്ചവരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്നലെ ശക്തമായ മഴയാണ് ചിലയിടങ്ങളില്‍ ലഭിച്ചത് . രാത്രി വൈകിയും പലയിടങ്ങളിലും ശക്തമായ മഴ തുടർന്നുകൊണ്ടിരുന്നു. വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.
മത്സ്യതൊഴിലാളികൾ കടലിൽ പണിക്കുപോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ആണ് കടലില്‍ പോകാന്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
യെല്ലോ അലര്‍ട്ട് ഇന്ന് മുതല്‍ വെള്ളിയാഴ്ച്ച വരെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകലിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് ആരംഭിച്ച മഴ ഇടിയോട് കൂടി ശക്തമായി പെയ്തു. ജില്ലയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.
എസ് എസ് കോവില്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍ തമ്ബാനൂരിലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. രണ്ടര മണിക്കൂറില്‍ 79 മില്ലി മീറ്റര്‍ മഴയാണ് തിരുവനന്തപുരത്ത് റീല്‍ഹപ്പെടുത്തിയത്. റെയില്‍വേ സ്റ്റേഷനീളും, ട്രാക്കിലും വെള്ളംകയറുകയും ചെയ്തു.
https://www.facebook.com/Malayalivartha


























