ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ... മുംബൈയെ വിറപ്പിച്ച ഛോട്ടാരാജന്‍ അന്തരിച്ചു എന്ന് ബ്രേക്കിംഗ് ന്യൂസ് നല്‍കിയ ചാനലുകള്‍ക്ക് അവസാനം എല്ലാം തിരുത്തേണ്ടി വന്നു; കോവിഡ് മുക്തനായ ഛോട്ടാ രാജന്‍ ആശുപത്രി വിട്ടു; രണ്ടാം ജന്മത്തിന്റെ കരുത്തുമായി ജയിലിലേക്ക്

മുംബൈ അധോലോകത്തെ കിടുകിടെ വിറപ്പിച്ചയാളാണ് ഛോട്ടാ രാജന്‍. ആ ഛോട്ടാ രാജന്‍ മരിച്ചെന്ന വാര്‍ത്ത മലയാളം ഉള്‍പ്പെടെയുള്ള ചാനലുകളായ ചാനലുകള്‍ ആഘോഷിച്ചതാണ്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതര്‍ തന്നെ രംഗത്ത് വന്നതോടെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ പെട്ടുപോയി.
അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു. ഛോട്ടാ രാജനെ തിരികെ തിഹാര്‍ ജയിലിലേക്ക് എത്തിക്കും. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്ന് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞത്. പരിശോധനാ ഫലം പോസിറ്റീവായി ആരോഗ്യ നില വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഛോട്ടാ രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം എയിംസിലെ മറ്റു രോഗികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ രാജ്യാന്തര കുറ്റവാളിയായ ചോട്ടാ രാജനു നല്‍കി എന്ന ആരോപണം ഏറെ ചര്‍ച്ചയായി.
2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് വന്നത്. ഇതിനെ തുടര്‍ന്ന് രാജന്‍ രോഗം മൂലം മരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതര്‍ തന്നെ രംഗത്ത് വന്നു.
രാജന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമായിരുന്നു എയിംസ് അധികൃതര്‍ വ്യക്തമാക്കിയത്. 70 ക്രിമിനല്‍ കേസുകളില്‍ പ്രതിയായായിട്ടുള്ള ആളാണ് ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ഛോട്ടാ രാജന്‌മേല്‍ ചുമത്തിയിട്ടുള്ളത്.
മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജന്‍. 2017ല്‍ മാലിയില്‍ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഛോട്ടാ രാജന്‍ ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നയാളില്‍ നിന്ന് അധോലോക നേതാവായി വളര്‍ന്നയാളാണ് ഛോട്ടാ രാജന്‍. അധോലോകത്തിലെ പല രഹസ്യങ്ങളും ഛോട്ടാരാജന് അറിയാമായിരുന്നു.
ഇക്കാരണം കൊണ്ടുതന്നെ അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഛോട്ടാ രാജനെ പ്രവേശിപ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
തീഹാര്‍ ജയിലില്‍ തന്നെയുള്ള ദാവൂദിന്റെ സഹായിയും കുപ്രസിദ്ധ കുറ്റവാളിയുമായ നീരജ് ബവാനുടെ നേതൃത്വത്തിലാണ് ഛോട്ടാരാജനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു വിവരം.
മദ്യപാന സദസിനിടയില്‍ അബദ്ധത്തില്‍ ബവാനയുടെ അനുയായിയില്‍ നിന്നാണ് വിവരം പുറത്തായത്. കൂടാതെ തന്നെ കാണാനെത്തിയ വ്യക്തിയോടും ബവാനയും ആക്രമണം നടത്തുന്നതിനെക്കുറിച്ച് പറഞ്ഞതായും വിവരമുണ്ട്. ഇതേത്തുടര്‍ന്ന് ഛോട്ടാരാജന്റെ സുരക്ഷശക്തമാക്കിയത്.
രാജനെ സംരക്ഷിക്കുന്നതിനായി വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണു തിഹാറില്‍ ഒരുക്കിയിരുന്നത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബവാനയെ തനിച്ചൊരു സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. നീരജ് ബവാനയെ സെല്ലില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഇയാളുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു. ബവാനക്ക് രാജനെ യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലെ അവസാന സെല്ലില്ലാണു ഛോട്ടാ രാജനെ താമസിപ്പിച്ചിരിക്കുന്നത്.
ബവാന ഒറ്റപ്പെട്ട പ്രദേശത്തുമാണ്. രാജനു പ്രത്യേകം സുരക്ഷാ ഭടന്മാരും പാചകക്കാരനുമുണ്ട്. കൂടാതെ, ഇവരെയെല്ലാം ദിവസേന പരിശോധിക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ കുപ്രസിദ്ധനായ ഛോട്ടാരാജനാണ് കോവിഡ് ബാധിച്ച് എയിംസില്‍ പ്രവോശിപ്പിച്ചതും മരിച്ചെന്ന വാര്‍ത്ത വന്നതും. എന്തായാലും ഛോട്ടാരാജന്‍ ആശുപത്രി വിടുമ്പോള്‍ പോലീസിനും ഏറെ ആശ്വാസം.
"
https://www.facebook.com/Malayalivartha



























