Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജാമ്യം കിട്ടാന്‍ പെടാപ്പാട്... ഏഴ് മാസത്തോളമായി ജയിലില്‍ കിടന്നിട്ടും ജാമ്യം പോലും കിട്ടാതെ ബിനീഷ് കോടിയേരി; സകല വാദവും നിരത്തിയിട്ടും ഒരു കോടതിയും കനിയുന്നില്ല; അര്‍ബുദം ബാധിച്ച പിതാവിനെ കാണാന്‍ അനുവദിക്കമെന്ന് ആവശ്യം; പണമുണ്ടാക്കിയത് മീന്‍, പച്ചക്കറി കച്ചവടത്തിലൂടെ

13 MAY 2021 08:46 AM IST
മലയാളി വാര്‍ത്ത

ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ബിനീഷ് കോടിയേരി പറഞ്ഞത് തനിക്കെതിരെ ഒരു തെളിവും ഇല്ലെന്നും ചോദ്യം ചെയ്താല്‍ ഒന്നും കിട്ടില്ലെന്നുമാണ്. അതായത് ചായ കുടിക്കാന്‍ പോയ പോലെ ദാ തിരിച്ചു വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മാസം ആറായിട്ടും ബിനീഷ് കോടിയേരിക്ക് സ്വാഭാവിക ജാമ്യം പോലും കിട്ടുന്നില്ല. പലപല കാരണങ്ങള്‍ പറഞ്ഞെങ്കിലും ബിനീഷ് കോടിയേരി ഇപ്പോഴും പരപപന അഗ്രഹാര ജയിലിലാണ്.

മത്സ്യ, പച്ചക്കറി മൊത്തവ്യാപാരം നടത്തിയതിനെ തുടര്‍ന്നാണു തന്റെ ബാങ്ക് അക്കൗണ്ടില്‍ വന്‍ നിക്ഷേപമുണ്ടായതെന്നും അനധികൃത ഇടപാടുകളില്ലെന്നും ബിനീഷ് കോടിയേരി ഹൈക്കോടതിയെ അറിയിച്ചു.

 



കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു വിശദീകരണം. 2020 ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് 7 മാസത്തോളമായി ജയിലിലാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതു ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ തക്ക കാരണമല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് നവാസ് പറഞ്ഞു. അര്‍ബുദം ബാധിച്ച് പിതാവ് കോടിയേരി ബാലകൃഷ്ണന്‍ ഗുരുതര നിലയിലാണെന്നും സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിക്കുന്ന ഹര്‍ജി 19നു വീണ്ടും പരിഗണിക്കും.

ഈ കേസിലെയും ലഹരിക്കേസിലെയും ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി 2012 മുതല്‍ പണമിടപാടു നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. എന്നാല്‍ 2015 ലാണ് അനൂപിനെ പരിചയപ്പെട്ടതെന്നും ബാങ്ക് വഴിയാണ് അയാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്നും ബിനീഷ് പറയുന്നു.

 

 



ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മില്‍ വന്‍പൊരുത്തക്കേടുണ്ടെന്നും 2012'19 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തില്‍ 3.95 കോടിക്കുള്ള റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. അനൂപിനു പണം കൈമാറിയതു ലഹരി ഇടപാടിനാണോ എന്ന അന്വേഷണവും തുടരുന്നുവെന്ന് ഇഡി അറിയിച്ചു.

ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ ജാമ്യാപേക്ഷയാണ് കര്‍ണ്ണാടക ഹൈക്കോടതി ഇന്നലെ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ഹര്‍ജി പരിഗണിച്ച കോടതി ബിനീഷിന്റെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ കാണാന്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് ആരാഞ്ഞിരുന്നു. ഇതില്‍ ഇഡിയുടെ വാദമാണ് ഇന്നലെ നടന്നത്.



കാന്‍സര്‍ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ പ്രധാന വാദം. കോടതി ആദ്യകേസായാണ് ഇത് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് ഇന്ന് 205 ദിവസമാണ് പിന്നിട്ടത്.

അവധിക്ക് ശേഷം ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യാം എന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും അടുത്ത ബുധനാഴ്ച തന്നെ അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തേ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

 

 



മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതല്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബിനീഷ് കോടിയേരി.

 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (24 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (55 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (59 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends