വെറും 12 ദിവസത്തിനുള്ളിൽ മരണപ്പെട്ടത് 754 പേർ... നടുക്കുന്ന കണക്കിൽ അന്തംവിട്ട് മലയാളികൾ....

മഹാമാരിയെ പിടിച്ചു കെട്ടാൻ കേരളം വീണ്ടുമൊരു ലോക്ഡൗണിന് വഴങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, അത്ര സുഖമുള്ള വാർത്തകളല്ല ഇപ്പോൾ കേൾക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച് ഒമ്പതു നാൾ സംസ്ഥാനം പൂർണമായും അടച്ചിട്ട് മഹാമാരിയെ ചെറുക്കാം എന്ന വിശ്വാസം എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയേണ്ടതുണ്ട്.
കോവിഡ് പോലെത്തന്നെ, ഏതർഥത്തിലും ലോക്ഡൗണും വലിയ പരീക്ഷണം തന്നെയാണ്. മഹാമാരിയിൽ നിന്നെന്നപോലെ, ലോക്ഡൗണിൽ നിന്നുള്ള അതിജീവനം അത്ര എളുപ്പമാകില്ലെന്ന് കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ പഠിപ്പിച്ചിട്ടുണ്ട്.
പക്ഷേ, ഇപ്പോൾ ഇതല്ലാതെ വേറെ വഴിയില്ല. ഒരാഴ്ചക്കാലം കർശന നിയന്ത്രണങ്ങൾ പാലിച്ചിട്ടും വൈറസിന്റെ രണ്ടാം വരവിനെ ഫലപ്രദമായി ചെറുക്കാനായിട്ടില്ല. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയായിരുന്നു.
സംസ്ഥാനത്ത് കോവിഡ് കണക്കുകളിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ ലോക്ഡൗണ്‍ നീട്ടാനുള്ള സാധ്യത ഏറുകയാണ്. ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനം കൊണ്ട് 745 പേരാണ് കോവിഡിനു കീഴടങ്ങിയത്.
വാരാന്ത്യ ലോക്ഡൗണിന്റേയും മിനി ലോക്ഡൗണിന്റേയുമൊന്നും ഫലം കണ്ടു തുടങ്ങിയിട്ടില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം 43,000 കടന്നു. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു.
നാലര ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 100 പേരെ പരിശോധിക്കുമ്പോള്‍ 30 മുതല്‍ 35 പേര്‍ക്കുവരെ വിവിധ ജില്ലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നു. ഇന്നലെ മാത്രം 95 മരണം.
21 ദിനംകൊണ്ട് 1,054 ജീവന്‍ പൊലിഞ്ഞു. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 2,729 ആയും വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം 1,446 ആയും കുതിച്ചുയര്‍ന്നു. അതേസമയം യഥാര്‍ഥ മരണ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ ഒളിപ്പിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു.
എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത്. സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിലേയ്ക്ക് നീങ്ങുകയാണെന്നും ലോക്ഡൗണ്‍ തുടരണമെന്നുമാണ് വിലയിരുത്തല്‍.
ഒാക്സിജന്‍ പാഴാക്കുന്നത് തടയാന്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആര്‍ക്കും ഒാക്സിജന്‍ നല്‍കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം നൽകി. കാറ്റും മഴയും അതിശക്തമാകാന്‍ സാധ്യതയുളളതിനാല്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് വൈദ്യുതി തകരാര്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
കൊവിഡ് പ്രതിദിന വർധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ കനത്ത ജാഗ്രതയിൽ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്.
രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.
കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
https://www.facebook.com/Malayalivartha

























