ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി

കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോ. വന്ദനദാസ് കേസില്‍ വിധി ഈ മാസം 17 ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ 70 ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു ഇന്ന് വാദം പൂര്‍ത്തിയായി. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂര്‍ സ്വദേശിയായ സന്ദീപ് സര്‍ജിക്കല്‍ കത്രിക വെച്ചു വന്ദനയെ കൊലപ്പെടുത്തിയത്.
വന്ദനയോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയും ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചിരുന്നു. സന്ദീപിന് മാനസിക പ്രശ്‌നം ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സാക്ഷിമൊഴികള്‍ അടക്കം ഹാജരാക്കി പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെ എതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























