കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു

കാസര്‍ഗോഡ് മാതാവിനൊപ്പം പോയ ഭിന്നശേഷിക്കാരനായ ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകന്‍ ഷക്കീര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം നടന്നത്. മാതാവിനൊപ്പം പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി കാസര്‍കോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്നു ഷക്കീര്‍.
പെട്ടെന്ന് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴാണ് മാന്യയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കുട്ടിയെ ഇടിച്ചു തെറുപ്പിച്ചത്. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്തതിനാല്‍ വാഹനത്തിന്റെ ശബ്ദം കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല.
അപകടത്തിന് ഇടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിളിയങ്കറിലെ എംസിആര്‍സി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
https://www.facebook.com/Malayalivartha























