ട്രിപ്പിള്‍ ലോക്ക്ഡൗണ്‍....തിരുവനന്തപുരത്ത് കടകള്‍ ഉച്ചയ്ക്ക് 2 വരെ മാത്രം; ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം
ട്രിപ്പിള്‍ ലോക്ഡൗണില്‍ തിരുവനന്തപുരത്ത് തുറക്കാന്‍ അനുവാദമുള്ള കടകള്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ മാത്രമേ തുറക്കാവൂ. റേഷന്‍ കടകളും സപ്ലൈക്കോ വില്പനശാലകളും വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാം. പക്ഷേ ഹോം ഡെലിവറി മാത്രം. പാര്‍സല്‍ നല്‍കില്ല. ജില്ല വിട്ട് പോകാന്‍ പൊലീസ് പാസ് നിര്‍ബന്ധം. വീട്ടുജോലിക്കാരും പാസ് എടുക്കണമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha