സ്‌റ്റേഡിയം വേദിയാക്കിയത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനാണെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് വേദി സ്‌റ്റേഡിയത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്രയും ആളുകള്‍ അടച്ചുകെട്ടിയ ഹാളില്‍ ദീര്‍ഘസമയം ചെലവഴിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് ഒഴിവാക്കാനാണ് ആലോചിച്ചത്. സെന്‍ട്രല്‍ സ്‌റ്റേഡിയമല്ല, സത്യത്തില്‍ കേരള ജനതയുടെ മനസ്സാണ് സത്യപ്രതിജ്ഞാ വേദി. കോവിഡ് പ്രോട്ടോക്കോളില്ലായിരുന്നെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ച് രണ്ടാമൂഴം സാധ്യമാക്കിയവരാണ് ജനങ്ങള്‍. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികള്‍ ആവേശപൂര്‍വ്വം തുടരണമെന്ന് വിധിയെഴുതിയ നിങ്ങള്‍ ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്‌റ്റേഡിയവും.
നാം ഒരുമിച്ച് നിന്ന് ആഘോഷിക്കും ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാമൊരുമിച്ച് ആഘോഷിക്കും. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. തുറസ്സായ സ്ഥലം, സാമൂഹ്യ അകലം, വായുസഞ്ചാരം, ഒഴിവാക്കാനാവാത്തവരുടെ മാത്രം സാന്നിധ്യം തുടങ്ങിയവയാലാവും സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധിക്കപ്പെടുക. അമ്ബതിനായിരത്തിലേറെ പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തില്‍ അതിന്റെ നൂറിലൊന്നു പേരുടെ മാത്രം സാന്നിധ്യത്തിലാണ് ചടങ്ങ് . അഞ്ചു കൊല്ലം മുമ്ബ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
അത് എതിര്‍ക്കുന്നവരുടെ മാനസികാവസ്ഥ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ എതിര്‍ക്കുന്നവര്‍ സര്‍ക്കാരിന്റെ വിജയം ഒരുതരത്തിലും ആഘോഷിക്കപ്പെടരുതെന്ന മാനസികാവസ്ഥയുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു ചരിത്ര വിജയമാണ്. അതിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞാ ചടങ്ങ് എക്കാലത്തും ഓര്‍മ്മിക്കത്തക്ക രീതിയിലുള്ളതാവണം. ദൃശ്യത്തിലൂടെ എല്ലാവര്‍ക്കും അതാസ്വദിക്കാനാകണം. ആ മട്ടില്‍ കരുതലോടെയുള്ള രംഗമാണ് ഒരുക്കുന്നത്മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിപദം പങ്കുവച്ചത് പലതും പരിഗണിച്ച് :മുഖ്യമന്ത്രി
തിരുവനന്തപുരം: ഒറ്റ അംഗം മാത്രമുള്ള നാലു ഘടകകക്ഷികള്‍ക്കായി രണ്ടു മന്ത്രിസ്ഥാനം പങ്കുവച്ച് നല്‍കിയതില്‍ ആദ്യ ഊഴം വേണമെന്ന് ഇന്നലത്തെ എല്‍.ഡി.എഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് ബിയും കോണ്‍ഗ്രസ് എസും ആവശ്യമുന്നയിച്ചെങ്കിലും, പല പരിഗണനകള്‍ വച്ചാണ് മന്ത്രിസ്ഥാനം വിഭജിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
എല്ലാ വിഭാഗങ്ങളുടെയും പിന്തുണയിലാണ് ജയിച്ചതെന്നും, തീരുമാനത്തില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വിഷയത്തിന് വിരാമമായി. ലത്തീന്‍ കത്തോലിക്കാ പ്രാതിനിദ്ധ്യം പരിഗണിച്ചാണ് ആന്റണി രാജുവിന് ആദ്യ അവസരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. മുന്നണി യോഗത്തില്‍ മന്ത്രിസഭാ ഘടന സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനാണ് വിശദാംശങ്ങള്‍ അവതരിപ്പിച്ചത്. മന്ത്രിമാരുടെ എണ്ണം 21ല്‍ കൂട്ടാനാവില്ലെന്ന പരിമിതി അദ്ദേഹം വ്യക്തമാക്കി. എല്‍.ജെ.ഡിക്ക് തല്‍ക്കാലം മന്ത്രിസ്ഥാനം നല്‍കാനാവാത്ത സാഹചര്യമാണ്. രണ്ട് ജനതാദളുകളെയും ഒന്നായിക്കണ്ടാണ് മന്ത്രിസ്ഥാനം നല്‍കുന്നതെന്നും പറഞ്ഞു. ആ പരാമര്‍ശത്തില്‍ വ്യക്തത വേണമെന്ന് മാത്യു ടി. തോമസ് പറഞ്ഞെങ്കിലും 'തീരുമാനിച്ചതു പോലെ നടക്കട്ടെ' എന്ന കമന്റോടെ മുഖ്യമന്ത്രി തടയിട്ടു. മന്ത്രിസ്ഥാന പരിഗണനയില്‍ തഴയപ്പെട്ട എല്‍.ജെ.ഡി പ്രതിനിധികളായ ഡോ. വറുഗീസ് ജോര്‍ജും ഷേക് പി.ഹാരിസും എതിര്‍പ്പുയര്‍ത്തിയില്ല.സി.പി.എമ്മിലെയും സി.പി.ഐയിലെയും മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും. രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും, ഉച്ച കഴിഞ്ഞ് നിയമസഭാ കക്ഷിയും ചേരും. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് രാവിലെ ചേര്‍ന്ന ശേഷം ഓണ്‍ലൈനായി സംസ്ഥാന കൗണ്‍സിലും ചേരും.
https://www.facebook.com/Malayalivartha





















