സ്പെഷല്‍ ട്രെയിനുകള്‍ 31 വരെ താൽക്കാലികമായി റദ്ദാക്കിയതായി റയിൽവേ

നാല് സ്പെഷല്‍ ട്രെയിനുകള്‍ മേയ് 31 വരെ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 06608 കോയമ്ബത്തൂര്‍--കണ്ണൂര്‍, 06607 കണ്ണൂര്‍--കോയമ്ബത്തൂര്‍ സ്പെഷല്‍, 06307 ആലപ്പുഴ--കണ്ണൂര്‍, 06308 കണ്ണൂര്‍--ആലപ്പുഴ സ്പെഷല്‍ ട്രെയിനുകളാണ് 17 മുതല്‍ റദ്ദാക്കിയത്.
06185 തിരുവനന്തപുരം സെന്‍ട്രല്‍-മാള്‍ഡ ടൗണ്‍ സമ്മര്‍ സ്പെഷല്‍ മേയ് 18ന് വൈകീട്ട് ആറിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 8.10ന് മാള്‍ഡ ടൗണിലെത്തും. 06186 മാള്‍ഡ ടൗണ്‍-തിരുവനന്തപുരം സെന്‍ട്രല്‍ സമ്മര്‍ സ്പെഷല്‍ മേയ് 21ന് രാത്രി 7.45ന് മാള്‍ഡ ടൗണില്‍നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11.10ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. സിംഗിള്‍ സര്‍വിസ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha





















