കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പിന്നീട് നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല; ഇസ്രായേലിലുള്ള ദമ്ബതികളുടെ വിവാഹം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഹൈകോടതി അനുമതി

ഇസ്രായേലില്‍ കഴിയുന്ന മലയാളി ദമ്പതികളുടെ വിവാഹം ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ നടപടിക്ക് ഹൈകോടതിയുടെ ഉത്തരവ്. മോഹന്‍ സെബാസ്റ്റിയന്‍ സോണിയ രാജു ദമ്ബതികള്‍ക്ക് വേണ്ടി മോഹന്റെ പിതാവ് ചങ്ങനാശ്ശേരി സ്വദേശി സെബാസ്റ്റിയന്‍ നല്‍കിയ ഹരജിയിലാണ് വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന രജിസ്‌ട്രേഷന്‍ നടത്താന്‍ ചങ്ങനാശ്ശേരി നഗരസഭയിലെ ലോക്കല്‍ രജിസ്ട്രാര്‍ക്ക് ജസ്റ്റിസ് എന്‍. നഗരേഷ് നിര്‍ദേശം നല്‍കിയത്.
മോഹനും സോണിയയും 2020 ജനുവരി 13നാണ് വിവാഹിതരായത്. തുടര്‍ന്ന് ഇസ്രായേലിലേക്ക് ഇരുവരും ജോലിക്ക് പോയി. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പിന്നീട് നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്ക് പിറന്ന കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിനും പാസ്‌പോര്‍ട്ടിനും മാതാപിതാക്കളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്നതിനാല്‍ നഗരസഭയില്‍ അപേക്ഷ നല്‍കി.
ദമ്ബതികള്‍ നേരിട്ട് ഹാജരാകാത്തതിനാല്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. മറ്റൊരു കേസില്‍ വിവാഹ രജിസ്‌ട്രേഷന് സമാന രീതിയില്‍ അനുമതി നല്‍കിയത് വിലയിരുത്തിയാണ് ഈ ഹരജിയിലും കോടതിയുടെ ഉത്തരവുണ്ടായത്.
https://www.facebook.com/Malayalivartha





















