ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടൂ പരീക്ഷാ ഫലങ്ങള്‍ വൈകും; ഒന്നുമുതല്‍ ഒമ്ബതു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സ്ഥാനക്കയത്തിന് പുതിയ മാനദണ്ഡം ഉണ്ടായേക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടൂ പരീക്ഷാ ഫലങ്ങള്‍ വൈകും. നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നേരത്തെ, മെയ് 15 മുതല്‍ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, കോവിഡ് വ്യാപനം തീവ്രമാവുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ക്യാമ്ബുകള്‍ മാറ്റിവെച്ചു.
രോഗവ്യാപനം ഭയന്ന് മൂല്യനിര്‍ണയ ക്യാമ്ബുകളിലെത്താന്‍ അദ്ധ്യാപകര്‍ വിസമ്മതിക്കുക കൂടി ചെയ്തതോടെ ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കാനിരുന്ന എസ്‌എസ്‌എല്‍സി റിസള്‍ട്ട് വൈകാന്‍ ഇടയാക്കും. ലോക്ഡൗണിന് ശേഷം ക്യാമ്ബുകള്‍ തുടങ്ങാനാകുമോയെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. അതേസമയം, വീടുകളിലിരുന്ന് അദ്ധ്യാപകര്‍ പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, അദ്ധ്യാപക സംഘടനകള്‍ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, ഒന്നുമുതല്‍ ഒമ്ബതു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ക്ലാസ് കയറ്റം സംബന്ധിച്ച തീരുമാനവും നീളുകയാണ്. ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന 'വീട്ടുപരീക്ഷ' കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയ സാഹചര്യത്തില്‍ പുതിയ മാനദണ്ഡം ഉണ്ടായേക്കുമെന്നാണ് സൂചന. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയാസം ഇല്ലാത്ത രീതിയില്‍ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ വീട്ടില്‍ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാന്‍ കഴിഞ്ഞ മാസം തീരുമാനമെടുത്തത്. എന്നാല്‍ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ വീടുകളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം ഉണ്ടാക്കാന്‍ തീരുമാനം. അടുത്ത ദിവസം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സൂചന നല്‍കുന്നത്.
https://www.facebook.com/Malayalivartha





















