മണ്ഡലം സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ മർദിച്ച സംഭവം; ക്രൂരമര്‍ദ്ദനത്തിന് ഇരയായ രതീഷിനെ രമേശ് ചെന്നിത്തല വീട്ടില്‍ എത്തി സന്ദര്‍ശിച്ചു

ക്രൂരമര്‍ദ്ദനത്തിന് ഇരയായ രതീഷിനെ രമേശ് ചെന്നിത്തല വീട്ടില്‍ എത്തി സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം മണ്ഡലം സെക്രട്ടറിയായ രതീഷിനെ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കുളത്തുര്‍ ജംഗ്ഷനിലിട്ട് പരസ്യമായി മര്‍ദ്ദിക്കുന്നതിന്റെ കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കുന്നത് അവസാനിപ്പിച്ച് കര്‍ശന നടപടി എടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരിനാഥനൊപ്പം ആണ് അദ്ദേഹം രതീഷിനെ വീട്ടില്‍ സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha





















