ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി ബാബുക്കുട്ടന്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍....

ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി ബാബുക്കുട്ടനെ കോടതി റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍വിട്ടു.
പ്രതിയെ മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അപസ്മാരത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കായംകുളം നൂറനാട് സ്വദേശിയായ ബാബുക്കുട്ടന്‍.
ആശുപത്രിയില്‍നിന്ന് വിട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കി നാല് ദിവസത്തേയ്ക്കുകൂടി കസ്റ്റഡിയില്‍ വാങ്ങിയത്. മുളന്തുരുത്തി കാരിക്കോട് സ്വദേശി രാഹുലിന്റെ ഭാര്യ ആശയെയാണ് കഴിഞ്ഞമാസം 28ന് ആക്രമിച്ചത്. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലും ആശയെ ആക്രമിച്ച ഒലിപ്പുറം ഭാഗത്തും പ്രതിയെ എത്തിച്ച് തെളിവെടുത്തു.
ആശ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്കുചാടിയ പ്രദേശത്തും മൊബൈല്‍ഫോണ്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ സ്ഥലത്തും പ്രതിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായി റെയില്‍വേ പൊലീസ് അറിയിച്ചു.
കേസില്‍ ബാബുക്കുട്ടന് പുറമെ നാലുപേര്‍കൂടി അറസ്റ്റിലായിരുന്നു. ആശയില്‍നിന്ന് കവര്‍ച്ചചെയ്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കാനും ബാബുക്കുട്ടന് ഒളിവില്‍പോകാനും സഹായിച്ചവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ലഭിച്ച തുക എല്ലാവരും പങ്കിട്ടെടുത്തു. ഒരുമിച്ച് ജയിലില്‍ കഴിഞ്ഞ കാലത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ബാബുക്കുട്ടനെ മറ്റുള്ളവര്‍ സഹായിച്ചത്.
ചെങ്ങന്നൂരില്‍ വിദ്യാഭ്യാസവകുപ്പ് ഓഫീസില്‍ ജീവനക്കാരിയായ ആശ പതിവായി പോകുന്ന ട്രെയിനിലാണ് ആക്രമിക്കപ്പെട്ടത്. ബോഗിയില്‍ തനിച്ചായിരുന്ന ആശയെ ബാബുക്കുട്ടന്‍ കഴുത്തില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. പിടിച്ചുവലിക്കുന്നതിനിടയില്‍ പുറത്തേയ്ക്ക് ചാടിയാണ് ആശ രക്ഷപെട്ടത്
കൈയിനും നടുവിനും പരിക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.ആക്രമണത്തിനുശേഷം കരുനാഗപ്പള്ളിയിലെത്തി സ്വര്‍ണാഭരണങ്ങള്‍ വിറ്റശേഷം ബാബുക്കുട്ടന്‍ താടിയും മീശയും വടിച്ച് ഒളിവില്‍പോയി.
പത്തനംതിട്ട ജില്ലയിലെ ചിറ്റാറില്‍ ബന്ധുവീട്ടിലെത്തിയെങ്കിലും അഭയം നല്‍കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ചിറ്റാര്‍ വനത്തില്‍ ഒളിവില്‍ കഴിയാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha





















