പി.ടി.എ റഹീം പ്രൊടെം സ്പീക്കര്‍; നിയമസഭാ സമ്മേളനം ഈ മാസം 24, 25 തീയതികളില്‍ ചേരാന്‍ ഗവര്‍ണറോട് ശുപാർശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളില്‍ ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോടെം സ്പീക്കറായി നിയുക്ത കുന്നമംഗലം എം.എല്‍.എ പി.ടി.എ.റഹീമിനെ തെരഞ്ഞെടുത്തു. ഗോപാലകൃഷ്ണ കുറുപ്പാണ് അഡ്വക്കറ്റ് ജനറല്‍. പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രനെ നിയമിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി അഡ്വ. ടി.എ ഷാജിയെ നിയമിച്ചു. പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും. ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹന്‍ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി തുടരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ കെ. കെ.രാഗേഷിനെ നിയമിച്ചിരുന്നു.
https://www.facebook.com/Malayalivartha























