രണ്ടാം വരവിലും പതിമൂന്നാം നമ്ബര്‍ കാര്‍ ഇല്ല... സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍ പുറത്തേക്ക് ഇറങ്ങുമ്‌ബോള്‍ അവരെ കാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നു

ഇത്തവണത്തെ പിണറായി വിജയന്‍ ഉല്‍പ്പെടുന്ന മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വാഹനം നല്‍കിയപ്പോള്‍ 13ാം നമ്ബര്‍ കാര്‍ ഇത്തവണയും ആ നിരയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ അവര്‍ ഗവര്‍ണറുടെ ചായ സല്‍കാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്‌ബോള്‍ അവരെ കാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ പുറത്തുണ്ടായിരുന്നു.
റവന്യു മന്ത്രി കെ.രാജന് 2 ആം നമ്ബര്‍ വാഹനമാണ് ലഭിച്ചത്. മൂന്നാം നമ്ബര്‍ വാഹനം റോഷി അഗസ്റ്റിനും, നാലാം നമ്ബര്‍ വാഹനം എ. കെ.ശശീന്ദ്രനും ലഭിച്ചു. അഞ്ചാം നമ്ബര്‍ വാഹനം ലഭിച്ചത് വി.ശിവന്‍കുട്ടിക്കാണ്.
6 കെ രാധാകൃഷ്ണന്‍,7 അഹമ്മദ് ദേവര്‍ കോവില്‍, 8 ഗോവിന്ദന്‍ മാഷ്, 9 ആന്റണി രാജു, 10 കെ.എന്‍.ബാലഗോപാല്‍, 11പി.രാജീവ്,
12 വി എന്‍ വാസവന്‍, 14 പ്രസാദ്, 15 കൃഷ്ണന്‍കുട്ടി, 16 സജി ചെറിയാന്‍, 19 പ്രൊഫ. ഞ ബിന്ദു, 20 വീണ ജോര്‍ജ്, 22 ചിഞ്ചുറാണി,
25 മുഹമ്മദ് റിയാസ്, 115 ജി.ആര്‍.അനില്‍ (മാറാന്‍ സാധ്യത).
https://www.facebook.com/Malayalivartha























