ആശുപത്രി കാന്റീനില്‍ വന്‍ തീപിടിത്തം; ജീവനക്കാരുടേയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം; മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

കിഴക്കേകോട്ട എസ്.പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ വന്‍ തീപിടിത്തം. ആശുപത്രി ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നവരും ഫയര്‍ഫോഴ്സും സമയോചിതമായി ഇടപെട്ട് ഉടന്‍തന്നെ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തീ കെടുത്തുന്നതിനിടെ മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കേറ്റു.
ഫയര്മാന്മാരായ അനീഷ്, വിഷ്ണു വി. നായര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഒാഫിസര്‍ പ്രദീപ് എന്നിവര്‍ക്കാണ് പരിക്ക്. രാവിലെ ഒമ്ബേതാടെയാണ് സംഭവം. ആശുപത്രിയോട് ചേര്‍ന്ന് പിറകിലുള്ള കാന്റീനില്‍നിന്നാണ് തീപടര്‍ന്നത്.
പാചകം ചെയ്യുന്നതിനിടെ പാത്രത്തിലെ എണ്ണയിലേക്ക് തീ പിടിച്ച് എക്സ്ഹോസ്റ്റ് ഫാനിലേക്ക് പടരുകയായിരുന്നു. ആശുപത്രിയിലെ അഗ്നിസുരക്ഷാ ജീവനക്കാര്‍ വൈദ്യുതി ലൈന്‍ ഓഫാക്കിയശേഷം തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീ ആളിക്കത്തി ആശുപത്രി കെട്ടിടത്തിലെ എ.സികളും കത്തിനശിച്ചു. പുക വാര്‍ഡിലേക്ക് പടര്‍ന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലായി. ഉടന്‍തന്നെ മുഴുവന്‍ രോഗികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആശുപത്രിക്കുള്ളിലേക്കും തീ പടര്‍ന്നു. ഐ.സി.യുവിഭാഗത്തില് 22 രോഗികളാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്നതോടെ ഇവരില്‍ 11 പേരെ ആംബുലന്‍സ് എത്തിച്ച് എസ്.പി വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലേക്കും മറ്റുള്ളവരെ ശാസ്തമംഗലം ആശുപത്രിയിലേക്കും മാറ്റി.
ചെങ്കല്‍ചൂള ഫയര്‍സ്റ്റേഷനില്‍നിന്ന് നാല് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. ഷീറ്റുമേഞ്ഞ കാന്റീന് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. കാന്റീനോട് ചേര്‍ന്ന ജനറേറ്ററിലേക്കും ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്കും തീ പടരും മുേമ്ബ കെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
പാചകപ്പുരയിലെ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍, ആശുപത്രി കെട്ടിടത്തിലെ രണ്ട് എ.സി എന്നിവ കത്തിനശിച്ചു. നാലു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിവരമറിഞ്ഞ് മന്ത്രി ആന്റണി രാജു, കലക്ടര്‍ നവ്ജ്യോത് ഖോസ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സ്ഥിതി വിലയിരുത്തി.
https://www.facebook.com/Malayalivartha























