സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി; 70 സെന്‍റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ

മലപ്പുറം തിരൂരിലെ കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്‌കൂളിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. 70 സെന്‍റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് എക്‌സൈസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തിയത്.
സ്‌കൂളില്‍ കഞ്ചാവ് ചെടിയുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്‌ക്വാഡാണ് സ്‌കൂളില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























