എല്ലാം ഒരു നിമിത്തം പോലെ... പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദി പൊളിക്കരുതെന്ന് നിര്‍ദേശം; ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തല്‍ അങ്ങനെയങ്ങ് പൊളിച്ച് കളയാന്‍ വരട്ടെ; അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തലില്‍ വേറെ ആലോചന

നമ്മുടെ പുതിയ മന്ത്രിസഭ അധികാരമേറ്റ പന്തല്‍ പൊളിക്കേണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ മലയാളികളുടെ മനസില്‍ ഓടി വരുന്നത് പഞ്ചാബി ഹൗസ് എന്ന ദിലീപ് ചിത്രമാണ്.
പന്തല്‍കാരനായ മച്ചാന്‍ വര്‍ഗീസിന് ഒരിക്കലും പന്തല്‍ പൊളിക്കാന്‍ കഴിയാത്തതാണ് ചിത്രത്തിലെ ഇതിവൃത്തം. ഏതാണ്ട് അതേ അവസ്ഥയിലാണ് ഇവിടത്തെ പന്തല്‍ മുതലാളിയും. രണ്ടാഴ്ച കൊണ്ടാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കാറ്റും മഴയും വകവയ്ക്കാതെ കൂറ്റന്‍ പന്തല്‍ ഉയര്‍ത്തിയത്.
മച്ചാന്‍ വര്‍ഗീസിനെ പോലെ ഈ പന്തല്കാരന് പൊളിക്കാന്‍ കഴിയാത്തതില്‍ സങ്കടമില്ല സന്തോഷമേയുള്ളൂ. കോവിഡ് കാലമായതിനാല്‍ വേറെയാരും പന്തല്‍ കെട്ടാന്‍ വിളിക്കില്ല. പരമാവധി പന്തല്‍ ഇവിടെക്കിടന്നാല്‍ പരമാവധി ലാഭമണ്ടാക്കം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദി പൊളിക്കില്ല എന്നാണ് തീരുമാനം. ഇവിടം വാക്‌സിനേഷന്‍ കേന്ദ്രമായി മാറ്റാന്‍ാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
നേരത്തെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധനും കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഡോ. എസ്.എസ്. ലാലും വേദി പൊളിച്ചുമാറ്റരുതെന്നും വാക്‌സിനേഷന്‍ കേന്ദ്രമായി മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തല്‍. സ്‌റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പന്തല്‍ തല്‍ക്കാലം പൊളിച്ചു കളയരുത്. ഈ പന്തല്‍ കൊവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധര്‍ക്ക് വരാനായി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ തിക്കിത്തിരക്കിയാണ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയത്.
പന്തല്‍ വാക്‌സിനേഷന് നല്‍കിയാല്‍ വാക്‌സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. അതോടെയാണ് ചര്‍ച്ച ആ വഴിയ്ക്കായി പന്തലുകാരന് ശുക്രനുദിച്ചത്.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിനെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ മുഖപത്രം വിമര്‍ശിച്ചിരുന്നു. ആഘോഷം അനൗചിത്യമെന്ന് സഭയുടെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. നാട്ടുകാരെ വീട്ടിലിരുത്തി നേതാക്കള്‍ ഇളവ് തേടുകയാണ്. ലളിതമായ ചടങ്ങായിരുന്നു കേരളമെന്ന മരണവീടിന് നല്ലതെന്നും സത്യദീപം പറയുന്നു. കോവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ സങ്കീണ്ണമാക്കിയെന്നും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
സാധാരണക്കാരുടെ മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ 20 പേരെ കര്‍ശനമായി നിജപ്പെടുത്തുമ്പോള്‍, വിഐപികളുടെ വിടവാങ്ങലിന് ആള്‍ക്കൂട്ടമനുവദിക്കുന്ന നിലപാട് മാറ്റം നിലവാരമില്ലാത്തതാണ്. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അത്യാവശ്യക്കാരെ മാത്രം ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതാണ് കേരളമെന്ന മരണവീടിന് ഇപ്പോള്‍ നല്ലത്.
തെരഞ്ഞെടുപ്പുത്സവത്തിന്റെ ഭാഗമായി 'ഉയര്‍ത്തിക്കെട്ടിയ' കോവിഡ് പതാക ഇപ്പോഴും ഉയരെപ്പറക്കുമ്പോള്‍ ലോക്ഡൗണിലൂടെ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്കുന്ന ഈ സത്യപ്രതിജ്ഞാഘോഷം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അനൗചിത്യമാണ്. 500 പേരെ പങ്കെടുപ്പിച്ച് 'ലളിതമായി'നടത്തുന്ന ചടങ്ങിന്റെ ഭരണഘടനാ ബാധ്യതാന്യായം അരമണിക്കൂറിലേറെ സമയമെടുത്ത് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചപ്പോള്‍ ജനങ്ങള്‍ക്ക് വേഗം 'മനസ്സിലായി', പക്ഷേ, കോവിഡിന് അത് തിരിഞ്ഞോ എന്തോ? എന്നാണ് പത്രം ചോദിച്ചത്.
എന്തായാലും പന്തലിന് ആ ഗുണമെങ്കിലും ഉണ്ടായി. ജനങ്ങള്‍ക്കും സന്തോഷം പന്തല്‍കാരനും സന്തോഷം.
"
https://www.facebook.com/Malayalivartha





















