യൂത്ത് കോൺഗ്രസ് നേതാവ് എസ്. സജിത്ത് ഉന്നത ഉദ്യോഗസ്ഥരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ....എന്നിട്ട് വേണം വിവാഹത്തിന് ക്ഷണിച്ചു തുടങ്ങാൻ...നമ്മുടെ മുഖ്യമന്ത്രി ഉൾപ്പടെ നമ്മളെ ഭരിക്കാൻ കച്ചകെട്ടിയവർ കാണിച്ച മാതൃകയിൽ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വിവാഹം നടത്തണം; അത്രേ വേണ്ടൂ സജിത്തിന്

യൂത്ത് കോൺഗ്രസ് നേതാവ് എസ്. സജിത്ത് ഉന്നത ഉദ്യോഗസ്ഥരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ....എന്നിട്ട് വേണം വിവാഹത്തിന് ക്ഷണിച്ചു തുടങ്ങാൻ...നമ്മുടെ മുഖ്യമന്ത്രി ഉൾപ്പടെ നമ്മളെ ഭരിക്കാൻ കച്ചകെട്ടിയവർ കാണിച്ച മാതൃകയിൽ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വിവാഹം നടത്തണം; അത്രേ വേണ്ടൂ സജിത്തിന്
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇപ്പോൾ 20 പേരെ മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുപ്പിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഈ നിയമം നിലനിൽക്കുമ്പോഴും രണ്ടാം പിണറായി സര്‍ക്കാരിന്റ സത്യപ്രതിജ്ഞ യ്ക്ക് 500 ആളെ പങ്കെടുപ്പിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ കർശനമായ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 500 പേർക്ക് കസേര ഇടാമെന്നാണ് മുഖ്യമന്ത്രി ഉൾപ്പടെ ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്
അങ്ങനെ എങ്കിൽ അതുപോലെ തന്റെ കല്യാണവും നടത്താന്‍ അനുവദിക്കണമെന്നാണ് ചിറയിന്‍കീഴ് സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ എസ്. സജിത്തിന്റെ അപേക്ഷ. ശാര്‍ക്കര ക്ഷേത്ര മൈതാനത്തു സാമൂഹിക അകലം ഉൾപ്പടെയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു ചടങ്ങ് നടത്തിക്കോളാമെന്നാണ് ഉറപ്പ്
രണ്ടാം പിണറായി സര്‍ക്കാരിന്റ സത്യപ്രതിജ്ഞ മാതൃകയില്‍, 500 പേരെ പങ്കെടുപ്പിച്ച് കല്യാണം നടത്താന്‍ പൊലീസിന്റെ അനുമതി തേടി കാത്തിരിക്കുകയാണ് സജിത്ത്.
ജൂൺ 15നാണ് കല്ലമ്പലം സ്വദേശിനിയുമായുള്ള സജിത്തിന്റെ വിവാഹം. കല്യാണക്കുറിയും അടിച്ചു. നിലവിലെ സ്ഥിതിയനുസരിച്ച് ക്ഷണിക്കാനാകുന്നത് 20 പേരെ. എന്നാൽ സെൻട്രൽ സ്റ്റേഡിയത്തെക്കാൾ വലുപ്പമുള്ള ശാര്‍ക്കര ക്ഷേത്രത്തില്‍ വിശാലമായ മൈതാനത്ത് പന്തിലിട്ടും സാമൂഹിക അകലവും പാലിച്ചും ചടങ്ങ് നടത്താൻ അനുവദിക്കണം എന്ന അപേക്ഷ വാങ്ങിക്കാന്‍ ചിറയിന്‍കീഴ് പൊലീസ് കൂട്ടാക്കിയില്ല ..
എന്നാൽ സജിത്ത് കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതോടെ അപേക്ഷ വാങ്ങി. ഉന്നത ഉദ്യോഗസ്ഥരോട് ചോദിച്ച് തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. എന്തായാലും മറുപടി കിട്ടിയിട്ട് ആളെ വിളിച്ചുതുടങ്ങാമെന്നാണ് സജിത്തിന്റെ തീരുമാനം
https://www.facebook.com/Malayalivartha






















