Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

112 എന്ന നമ്പറിൽ വിളിക്കൂ .. ജീവന്‍രക്ഷാമരുന്നുകൾ പൊലീസ് വീട്ടിലെത്തിക്കും ....

22 MAY 2021 06:13 PM IST
മലയാളി വാര്‍ത്ത

ലോക്ഡൗണിനെ തുടര്‍ന്ന് ജില്ല വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം വന്നതിനെത്തുടര്‍ന്ന് ജീവൻ രക്ഷാമരുന്നുകൾക്ക് പല ജില്ലകളിലും ക്ഷാമം നേരിടുന്ന അവസ്ഥ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്നാഥ് ബെഹ്റ അറിയിച്ചു


തിരുവനന്തപുരത്തും കൊച്ചിയിലും ഇതിനായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി. ഹൈവേ പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുക. ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനം .. സാധാരണ മരുന്നുകള്‍ ഈ മാര്‍ഗത്തിലൂടെ ലഭിക്കില്ല . .

 

 

 

 

സംവിധാനത്തിന്‍റെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫിസറായി നിയോഗിച്ചു

 

പൊലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പൊലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും സ്റ്റേഷന്‍റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസി നെ  ഏൽപ്പിച്ചാൽ മതി ..

 

 

 

 

പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദേശം നോഡല്‍ ഓഫിസര്‍ നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിൽ മരുന്ന് എത്തിക്കാം . ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും മാത്രമല്ല രോഗിയുടെ ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കാം ..

 

ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പൊലീസ് വഴി നല്‍കേണ്ട ചുമതല അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (24 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (46 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (48 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

Malayali Vartha Recommends