ആകെ മരണം 7000ത്തിനു മേൽ... പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണല്ലോ ഈശ്വരാ... കേസുകൾ കുറഞ്ഞിട്ടും മരണം റോക്കറ്റ് പോലെ!

കേരളത്തിലെ കോവിഡ് രണ്ടാം തരംഗം ആടി തിമിർക്കുമ്പോൾ കേസുകളിൽ കുറവ് രേഖപ്പെടുത്തുമ്പോഴും അതിന് പിന്നാലെ ആശങ്കയായി കേരളത്തിലെ കൊവിഡ് മരണ കണക്കുകൾ. എന്ത് കൊണ്ട് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയുന്ന സാഹചര്യത്തിൽ എന്ത് കൊണ്ട് മരണം ഇത്തരത്തിൽ വർധിക്കുന്ന എന്ന ചോദ്യം ഏവരിലും ആശങ്ക ജനിപ്പിക്കുന്നതാണ്.
കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എന്നത്തേയും പോലെ തന്നെ ഇന്നും മലപ്പുറം ജില്ല തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 4 ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ 1000ത്തിനു മുകളിലാണ്.
മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. രോഗമുക്തി ആശ്വാസം തരുമ്പോൾ ആശങ്കയ്ക്ക് മേൽ ആശങ്കയായി വന്നിരിക്കുകയാണ് കോവിഡ് മരണങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7170 ആയി.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 214 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1830 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,400 പേര്‍ രോഗമുക്തി നേടി.
ഇതോടെ 2,89,283 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,25,319 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം, ബ്ലാക്ക് ഫംഗസിന്റെ കാര്യത്തിൽ മെഡിക്കൽ ഓഡിറ്റ് നടത്തും എന്നാണ് മുഖ്യമന്ത്രി അറിയിച്ചികരിക്കുന്നത്. മരുന്ന് ലഭ്യത ഉറപ്പാക്കും. പാർശ്വഫലം ഇല്ലാത്ത മരുന്ന് വില കൂടിയതാണെങ്കിലും നൽകാൻ നിർദ്ദേശം നൽകി. ആദിവാസി ഊരുകളിൽ രോഗം പടരുന്നു. അവിടെ പരിശോധന നടത്തി രോഗികളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകി.
വാക്സീനേറ്റ് ചെയ്യേണ്ടവർക്ക് മുൻഗണനാ ക്രമത്തിൽ വാക്സീൻ നൽകും. വൃദ്ധസദനങ്ങൾ ചിലതിൽ വിവിധ രോഗങ്ങളുള്ളവർ കാണും. അത് കൃത്യമായി പരിശോധിക്കും. അപൂർവം ചിലയിടത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാ വയോജന കേന്ദ്രങ്ങളും സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉദ്യോഗസ്ഥർ പരിശോധിക്കും.
വേണ്ട നടപടികൾ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് അതിന് ക്രമീകരണം ഉണ്ടാക്കും. ചില മത്സ്യ-പച്ചക്കറി മാർക്കറ്റുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രതികൂലമാകുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യമുണ്ട്. ഇത് പരിശോധിച്ച് നിയന്ത്രണവിധേയമാക്കാൻ നിർദ്ദേശം നൽകി.
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും എസ്എസ്എൽസി മൂല്യ നിർണയം ജൂൺ 7 മുതൽ 25 വരെ നടത്താനും തീരുമാനിച്ചു. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സീനേറ്റ് ചെയ്യും.
ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ഇക്കാര്യം കൂട്ടായി ആലോചിക്കും. പിഎസ്‌സി അഡ്വൈസ് കാത്തിരിക്കുന്നവർക്ക് ഓൺലൈനായി നൽകുന്ന കാര്യം പിഎസ്സിയുമായി ചർച്ച ചെയ്യും.
കൊവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാൽ അതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വർധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച് സമയം നിർണായകമാണ്.
ഈ ഘട്ടത്തെ നേരിടാൻ വേണ്ട എല്ലാ കരുതലും മുഴുവൻ ജില്ലാ ആശുപത്രികളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ഉറപ്പാക്കണം. പ്രാഥമികമായ കടമ ജീവൻ സംരക്ഷിക്കലാണ്. ഈ തരംഗം പുതിയ പാഠങ്ങൾ പഠിപ്പിച്ചു. എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്ത് ഭീഷണി ഉയർത്താം എന്നൊക്കെ മനസിലായി.
ആരോഗ്യ സംവിധാനങ്ങൾ എങ്ങിനെ തയ്യാറെടുക്കണം, സർക്കാർ സംവിധാനങ്ങൾ എങ്ങിനെ വിന്യസിക്കണം, സാമൂഹ്യ ജാഗ്രതയുടെ പ്രായോഗിക വത്കരണം തുടങ്ങിയ കാര്യങ്ങളിൽ പുതിയ ഉൾക്കാഴ്ചയും പുതിയ കൊവിഡ് തരംഗം നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha






















