Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഫലം കാണുന്നു... രോഗികളുടെ എണ്ണം പതുക്കെ കുറയുന്നതായി മുഖ്യമന്ത്രി

24 MAY 2021 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?

ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ദിവസങ്ങള്‍ക്കു മുന്‍പ് നാലര ലക്ഷത്തിനടുത്ത് എത്തിയത് ഇന്നലെയുള്ള കണക്കനുസരിച്ച് 2,77,598 ആയി കുറഞ്ഞിരിക്കുന്നു. ഇന്നത് 2,59,179 ആണ്. രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാന്‍ ലോക്ക്ഡൗണ്‍ സഹായകമായിരിക്കുന്നു എന്ന് അനുമാനിക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പത്തു ദിവസങ്ങള്‍ക്കു മുന്‍പ് കോവിഡ് രോഗികളില്‍ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും 9 ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയുന്ന സാഹചര്യം ഇനിയും വന്നിട്ടില്ല. അതിന് ഇനിയും രണ്ടു മൂന്നാഴ്ചകള്‍ കൂടി പിന്നിടേണ്ടി വരും. മരണസംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടി വന്നേക്കാം.
മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒമ്ബത് ദിവസം പിന്നിട്ടു. സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാല്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടരുകയും ഇയാളില്‍ നിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ് ചെയ്യുന്നത്. മതിയായ ക്വാറന്റൈന്‍ സൗകര്യമില്ലാത്ത വീടുകളില്‍ നിന്ന് പോസിറ്റീവ് ആയവരെ സി എഫ് എല്‍. ടി.സി യില്‍ മാറ്റാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ക്യാറന്റെയിനില്‍ കഴിയുന്നവരെ താമസിപ്പിക്കാന്‍ പ്രത്യേക വാസസ്ഥലം ഒരുക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. ഇതിന് പുറമെ 400 ബെഡുകളുള്ള സിഎഫ്എല്‍ടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്‌റ്റെബിലൈസേഷന്‍ സെന്ററുകള്‍ ഒരുക്കും. ഇവിടെ ഓക്‌സിജന്‍ പാര്‍ലറുകളും അടിയന്തരമായി നല്‍കേണ്ട ചികില്‍സകള്‍ക്കുള്ള സൗകര്യങ്ങളുമുണ്ടാവും. 15 മെഡിക്കല്‍ ബ്ലോക്കുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
ക്വാറന്റൈനിലുളളവര്‍ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആന്റിജന്‍ പരിശോധന നടത്തി പോസിറ്റീവായവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ 10,000 (പതിനായിരം) ലിറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ സംഭരണി ഇന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പഴയ ടാങ്കുകള്‍ പെരിന്തല്‍മണ്ണ, തിരൂര്‍ ആശുപത്രികളില്‍ സ്ഥാപിക്കും.മലപ്പുറത്ത് പൊലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (3 minutes ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (10 minutes ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (18 minutes ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (26 minutes ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (27 minutes ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (31 minutes ago)

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?  (36 minutes ago)

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍  (1 hour ago)

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (4 hours ago)

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (4 hours ago)

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...  (4 hours ago)

IRGC മുതിർന്ന നാവികകമാൻഡറെയും തീർത്തു  (4 hours ago)

മലയാളി നഴ്സിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി  (4 hours ago)

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?  (4 hours ago)

പരാജയം മുന്നിൽ കണ്ട് നേമത്ത് മൂന്നാം കിട തറ രാഷ്ടിയമാണ് ശിവൻ കുട്ടി പയറ്റുന്നത്; രാജീവ് കുമാർ സിപിഎമ്മിൻ്റെ അപരാനാണാ വിമതനാണോയെന്ന് വി ശിവൻ കുട്ടി വ്യക്തമാക്കണമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ക  (4 hours ago)

Malayali Vartha Recommends