ഡോ.ശാരദാമണി അന്തരിച്ചു; സ്ത്രീപക്ഷചിന്തകളിൽ വെളിച്ചം വിതറിയ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയും..രാജ്യം കണ്ട ഏറ്റവും മികച്ച സാമൂഹ്യശാസ്ത്രജ്ഞരിൽ ഒരാൾ ..' സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികള്‍ തുറന്ന ഗവേഷക'

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോ.ശാരദാമണി അന്തരിച്ചു. 93 വയസ്സായിരുന്നു . വാർധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം അമ്പലമുക്കിലെ വസതിയിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ നടന്നു. കേരള പഠനത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കൊല്ലം പട്ടത്താനം സ്വദേശിനിയാണ് ശാരദാമണി. തിരുവനന്തപുരം വിമൻസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നും പഠനശേഷം ഫ്രാൻസിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു.
രാജ്യം കണ്ട ഏറ്റവും മികച്ച സാമൂഹ്യശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ശാരദാമണി എന്ന് നിസംശയം പറയാം. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് അനീതികൾക്കെതിരെ നിരന്തരം ചോദ്യം ഉന്നയിച്ച ഇവർ, കാലിക വിഷയങ്ങള്‍ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
'ഇന്ത്യന്‍ സ്ത്രീകളുടെ ബഹുമുഖപ്രശ്‌നങ്ങളില്‍ കാര്യമായി ശ്രദ്ധയുറപ്പിച്ച അവര്‍ 1980-കളില്‍ സ്ത്രീപ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ സ്ത്രീപക്ഷ അന്വേഷണങ്ങള്‍ക്ക് തുടക്കംകുറിച്ചവരില്‍ ഒരാളായിരുന്നു ശാരദാമണി. സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികള്‍ തുറന്ന ഗവേഷക' എന്നാണ് 'കുലസ്ത്രീയും ചന്തപ്പെണ്ണുങ്ങളും ഉണ്ടായതെങ്ങനെ' എന്ന തന്‍റെ പുസ്തകത്തിൽ എഴുത്തുകാരി ജെ.ദേവിക വിശേഷിപ്പിക്കുന്നത്.
കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala) . 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ മുന്‍ പ്രസിഡണ്ടായിരുന്നു. തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേയമാണ്.പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചരിത്രം, ജെന്‍ഡര്‍, കീഴാളപഠനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിൽ സമഗ്ര പഠനം നടത്തി, ഗ്രന്ഥങ്ങൾ എഴുതി. എമേർജൻസ് ഓഫ് എ സ്ലേവ് കാസ്റ്റ്, പുലയാസ് ഓഫ് കേരള, വുമൻ ഇൻ പാഡി കൾട്ടിവേഷൻ; എ സ്റ്റഡി ഇൻ കേരള, തമിഴ്നാട് ആൻഡ് വെസ്റ്റ് ബംഗാൾ, മാട്രിലിനി ട്രാൻസ്ഫോംഡ്: ഫാമിലി ലോ ആൻഡ് ഐഡിയോളജി ഇൻ ട്വന്റീത് സെഞ്ചുറി ട്രാവൻകൂർ, ‘സ്ത്രീ, സ്ത്രീവാദം, സ്ത്രീവിമോചനം’, ‘മാറുന്ന ലോകം, മാറ്റുന്നതാര്’, ഇവർ വഴികാട്ടികൾ എന്നിവയാണ് പ്രമുഖ രചനകൾ.
1950 കളിൽ ജനയുഗം പത്രത്തിൽ എഴുതിത്തുടങ്ങിയ ശാരദാമണി, ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മെയിൻ സ്ട്രീം വാരികയിൽ, ദീർഘകാലം രാഷ്ട്രീയ - സാമൂഹിക -സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു. ജനയുഗത്തിന്റെ സ്ഥാപക പത്രാധിപരും ദി പാട്രിയട്ട്, യു.എൻ.ഐ എന്നിവയുടെ ഡൽഹിയിലെ ലേഖകനുമായിരുന്ന പത്രപ്രവർത്തകൻ എൻ. ഗോപിനാഥൻ നായരാണ് (ജനയുഗം ഗോപി) ഭർത്താവ്.
'92-ാം വയസിലും തളരാത്ത സമരാവേശം' എന്ന് വിശേഷിപ്പിച്ച് ശാരദാമണിയുടെ ഒരു ചിത്രം കഴിഞ്ഞ വർഷം പ്രചാരം നേടിയിരുന്നു. മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായി ചുവന്ന തൊപ്പി ധരിച്ചിരിക്കുന്ന ശാരദാമണിയുടെ ചിത്രം പങ്കുവച്ചത് വി.ശിവൻകുട്ടിയായിരുന്നു.
'മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞ ഡോ കെ ശാരദാമണി 92 വയസ്സിലും തളരാത്ത സമരാവേശം ഞങ്ങൾക്ക് കരുത്ത് പകരുന്നു അഭിവാദ്യങ്ങൾ' എന്നായിരുന്നു ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.
ജനയുഗത്തിന്റെ ആദ്യ പത്രാധിപര്‍ എന്നറിയപ്പെട്ടിരുന്ന പരേതനായ എന്‍ ഗോപിനാഥന്‍ നായരാ (ജനയുഗം ഗോപി) ണ് ഭര്‍ത്താവ്.ഡോ. ജി ആശ, ജി അരുണിമ (കെസിഎച്ച്ആര്‍ ഡയറക്ടര്‍) എന്നിവര്‍ മക്കള്‍.
പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോ.ശാരദാമണി അന്തരിച്ചു. 93 വയസ്സായിരുന്നു . വാർധക്യസഹജമയാ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം അമ്പലമുക്കിലെ വസതിയിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ നടന്നു. കേരള പഠനത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കൊല്ലം പട്ടത്താനം സ്വദേശിനിയാണ് ശാരദാമണി. തിരുവനന്തപുരം വിമൻസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നും പഠനശേഷം ഫ്രാൻസിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു.
രാജ്യം കണ്ട ഏറ്റവും മികച്ച സാമൂഹ്യശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ശാരദാമണി എന്ന് നിസംശയം പറയാം. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് അനീതികൾക്കെതിരെ നിരന്തരം ചോദ്യം ഉന്നയിച്ച ഇവർ, കാലിക വിഷയങ്ങള്‍ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
'ഇന്ത്യന്‍ സ്ത്രീകളുടെ ബഹുമുഖപ്രശ്‌നങ്ങളില്‍ കാര്യമായി ശ്രദ്ധയുറപ്പിച്ച അവര്‍ 1980-കളില്‍ സ്ത്രീപ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ സ്ത്രീപക്ഷ അന്വേഷണങ്ങള്‍ക്ക് തുടക്കംകുറിച്ചവരില്‍ ഒരാളായിരുന്നു ശാരദാമണി.
സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികള്‍ തുറന്ന ഗവേഷക' എന്നാണ് 'കുലസ്ത്രീയും ചന്തപ്പെണ്ണുങ്ങളും ഉണ്ടായതെങ്ങനെ' എന്ന തന്‍റെ പുസ്തകത്തിൽ എഴുത്തുകാരി ജെ.ദേവിക വിശേഷിപ്പിക്കുന്നത്.
കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala) . 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ മുന്‍ പ്രസിഡണ്ടായിരുന്നു.
തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേയമാണ്.പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചരിത്രം, ജെന്‍ഡര്‍, കീഴാളപഠനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിൽ സമഗ്ര പഠനം നടത്തി, ഗ്രന്ഥങ്ങൾ എഴുതി. എമേർജൻസ് ഓഫ് എ സ്ലേവ് കാസ്റ്റ്, പുലയാസ് ഓഫ് കേരള, വുമൻ ഇൻ പാഡി കൾട്ടിവേഷൻ; എ സ്റ്റഡി ഇൻ കേരള, തമിഴ്നാട് ആൻഡ് വെസ്റ്റ് ബംഗാൾ, മാട്രിലിനി ട്രാൻസ്ഫോംഡ്: ഫാമിലി ലോ ആൻഡ് ഐഡിയോളജി ഇൻ ട്വന്റീത് സെഞ്ചുറി ട്രാവൻകൂർ, ‘സ്ത്രീ, സ്ത്രീവാദം, സ്ത്രീവിമോചനം’, ‘മാറുന്ന ലോകം, മാറ്റുന്നതാര്’, ഇവർ വഴികാട്ടികൾ എന്നിവയാണ് പ്രമുഖ രചനകൾ.
1950 കളിൽ ജനയുഗം പത്രത്തിൽ എഴുതിത്തുടങ്ങിയ ശാരദാമണി, ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മെയിൻ സ്ട്രീം വാരികയിൽ, ദീർഘകാലം രാഷ്ട്രീയ - സാമൂഹിക -സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു. ജനയുഗത്തിന്റെ സ്ഥാപക പത്രാധിപരും ദി പാട്രിയട്ട്, യു.എൻ.ഐ എന്നിവയുടെ ഡൽഹിയിലെ ലേഖകനുമായിരുന്ന പത്രപ്രവർത്തകൻ എൻ. ഗോപിനാഥൻ നായരാണ് (ജനയുഗം ഗോപി) ഭർത്താവ്.
'92-ാം വയസിലും തളരാത്ത സമരാവേശം' എന്ന് വിശേഷിപ്പിച്ച് ശാരദാമണിയുടെ ഒരു ചിത്രം കഴിഞ്ഞ വർഷം പ്രചാരം നേടിയിരുന്നു. മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായി ചുവന്ന തൊപ്പി ധരിച്ചിരിക്കുന്ന ശാരദാമണിയുടെ ചിത്രം പങ്കുവച്ചത് വി.ശിവൻകുട്ടിയായിരുന്നു. 'മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞ ഡോ കെ ശാരദാമണി 92 വയസ്സിലും തളരാത്ത സമരാവേശം ഞങ്ങൾക്ക് കരുത്ത് പകരുന്നു അഭിവാദ്യങ്ങൾ' എന്നായിരുന്നു ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.
ജനയുഗത്തിന്റെ ആദ്യ പത്രാധിപര്‍ എന്നറിയപ്പെട്ടിരുന്ന പരേതനായ എന്‍ ഗോപിനാഥന്‍ നായരാ (ജനയുഗം ഗോപി) ണ് ഭര്‍ത്താവ്.ഡോ. ജി ആശ, ജി അരുണിമ (കെസിഎച്ച്ആര്‍ ഡയറക്ടര്‍) എന്നിവര്‍ മക്കള്‍.
https://www.facebook.com/Malayalivartha