Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ആഗോള തൊഴിലവസരങ്ങൾ; യുവജനങ്ങൾക്ക് സാമ്പത്തിക സഹായവും തൊഴിൽ സംസ്‌കാരവും; തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കാൻ പോകുന്ന ബൃഹത്തായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് മന്ത്രി വി. ശിവൻകുട്ടി

25 JANUARY 2026 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ ശാക്തീകരണത്തിനും, യുവജനങ്ങൾക്ക് മികച്ച നൈപുണ്യ പരിശീലനം ഉറപ്പാക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് അടുത്ത മൂന്ന് മാസത്തിനുള്ളിൽ നടപ്പിലാക്കാൻ പോകുന്ന ബൃഹത്തായ പദ്ധതികളെക്കുറിച്ച്   വിശദീകരിച്ച് മന്ത്രി വി.  ശിവൻകുട്ടി  
പ്രധാനമായും അഞ്ച് മേഖലകളിലായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്:

1.യുവജനങ്ങൾക്ക് സാമ്പത്തിക സഹായവും തൊഴിൽ സംസ്‌കാരവും ഏറ്റവും പ്രധാനപ്പെട്ട രണ്ട് പദ്ധതികൾ:
കണക്ട് ടു വർക്ക്': നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പഠനകാലയളവിൽ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്.  പ്രതിമാസം ആയിരം രൂപ ഇവർക്ക് സ്‌റ്റൈപ്പൻഡായി നൽകും. ഇതിനായി അറുന്നൂറ് കോടി രൂപയുടെ ബഡ്ജറ്റ് വിഹിതമാണ് വകയിരുത്തിയിരിക്കുന്നത്. 

കർമ്മചാരി പദ്ധതി: വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം തൊഴിൽ എന്ന 
സംസ്‌കാരം വളർത്തുന്നതിനായി തൊഴിലുടമകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന കർമ്മചാരി പദ്ധതി 
2026 ഫെബ്രുവരി ആദ്യ ആഴ്ച ഉദ്ഘാടനം ചെയ്യും.

2. ആഗോള തൊഴിലവസരങ്ങൾ: ജർമ്മനിയിലേക്ക് അവസരം നമ്മുടെ കുട്ടികൾക്ക് വിദേശത്ത് മികച്ച അവസരങ്ങൾ ഉറപ്പാക്കും: 

ജർമ്മനിയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വരെ സ്‌റ്റൈപ്പൻഡ് ലഭിക്കുന്ന ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിംഗിനായി വിദ്യാർത്ഥികളെ അയക്കും. ഇതിനായി ആദ്യത്തെ ഇൻഡോ-ജർമ്മൻ ട്രെയിനിംഗ് ഫെയർ 2026 ഫെബ്രുവരി നാലാം വാരം സംഘടിപ്പിക്കും. അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.കൂടാതെ, ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരാണാപത്രം മാർച്ച് രണ്ടാം വാരം ഒപ്പുവെക്കും.

3. ആധുനികവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും

ഡ്രോൺ ടെക്‌നോളജി: ഡ്രോൺ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിനായി കൊട്ടാരക്കരയിൽ ഇന്നോവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കും. ഇതിന്റെ ട്രാൻസിറ്റ് ക്യാമ്പസ് ഫെബ്രുവരി രണ്ടാം വാരം എഴുകോൺ പോളിടെക്‌നിക്കിൽ പ്രവർത്തനം ആരംഭിക്കും. സ്‌കിൽ കോംപ്ലക്‌സ്: 45 കോടി രൂപ ചെലവിൽ തിരുവനന്തപുരം ചാലയിൽ നിർമ്മിക്കുന്ന സ്‌കിൽ കോംപ്ലക്‌സിന്റെ നിർമ്മാണോദ്ഘാടനം മാർച്ച് മൂന്നാം വാരം നടക്കും.

ഐ.ടി.ഐ നവീകരണം: നാന്നൂറ്റി എൺപത്തി രണ്ട് കോടി രൂപ ചെലവിൽ വ്യവസായ മേഖലയുടെ സഹായത്തോടെ ഐ.ടി.ഐകളെ നവീകരിക്കുന്ന പദ്ധതി മാർച്ച് മാസം ആരംഭിക്കും. 
കൂടാതെ വർക്കല, പെരിങ്ങോം (കണ്ണൂർ), കുറ്റിക്കോൽ (കാസർഗോഡ്), മണിയൂർ (കോഴിക്കോട്) ഐ.ടി.ഐകളുടെ പുതിയ കെട്ടിടങ്ങൾ ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും.

4. എംപ്ലോയ്‌മെന്റ് സേവനങ്ങൾ ഡിജിറ്റലാകുന്നു

തൊഴിലന്വേഷകർക്കായി മോഡൽ കരിയർ സെന്ററുകൾ കണ്ണൂരിലും തൃശ്ശൂർ തലപ്പള്ളിയിലും സജ്ജമായിക്കഴിഞ്ഞു. കരമന, ചേലക്കര എന്നിവിടങ്ങളിൽ കരിയർ ഡെവലപ്പ്‌മെന്റ് സെന്ററുകൾ ഫെബ്രുവരിയിൽ തുറക്കും. കോഴിക്കോട് മോഡൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി അവസാനം പ്രവർത്തനം തുടങ്ങും.

5. തൊഴിലാളി ക്ഷേമവും സുരക്ഷയും
ഇൻഷുറൻസ്: വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 5 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. ഇതിൽ തൊഴിലാളിയുടെ വിഹിതം വെറും 150 രൂപ മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (25 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (36 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (47 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (51 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends