'ബിജെപിയുമായി ചേർന്ന് വോട്ടു കച്ചവടത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി'; ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയിൽ നിന്നും സികെ ജാനുവിനെ പുറത്താക്കി

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിനു പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സികെ ജാനുവിനെ പുറത്താക്കി. നിയമ സഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ജാനു ബിജെപി നേതാക്കളുമായി ചേര്‍ന്ന് വോട്ടു തിരിമറിയിലൂടെ സാമ്ബത്തിക നേട്ടമുണ്ടാക്കി എന്ന പരാതിയിലാണ് നടപടി. ജാനുവിനെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ തീരുമാനമന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ അറിയിച്ചു.2016ല്‍ സി.കെ. ജാനുവാണ് പാര്‍ട്ടി രൂപീകരിച്ചത്.ബിജെപി നേതാക്കളുമായി ചേര്‍ന്ന് വോട്ട് വില്‍പന നടത്തി ജാനു സാമ്ബത്തിക നേട്ടമുണ്ടാക്കി എന്ന ആരോപണം വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























