കോവിഡ് പ്രതിരോധം ; ശുചീകരണത്തിനിടെ കഞ്ചാവുപൊതികള്‍ കണ്ടെടുത്തു, കഞ്ചാവ് മാഫിയകളുടെ ശല്യം ഉള്ളതജായി നാട്ടുകാർ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ സമിതി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിനിടെ കഞ്ചാവു പൊതികളും പാക്കിങ് പേപ്പറുകളും കണ്ടെടുത്തു.ആദിക്കാട്ടുകുളങ്ങര വടക്ക് ഒന്‍പതാംവാര്‍ഡില്‍ പൊന്‍മാനഭാഗത്തെ കനാല്‍ പുറമ്ബോക്കില്‍നിന്നാണ് കഞ്ചാവുപൊതികളും പാക്കിങ് പേപ്പറുകളും ലഭിച്ചത്.
കനാല്‍ പുറമ്ബോക്കില്‍ കച്ചവടത്തിനായി കെട്ടിയിട്ടിരുന്ന ഷെഡ്ഡിന്റെ പരിസരത്തുനിന്നാണ് കഞ്ചാവ് പൊതി ജാഗ്രതാ സമിതിക്ക് ലഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. നൗഷാദ് അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ നൂറനാട് എസ്.ഐ. ആര്‍. അല്‍ത്താഫിനു കഞ്ചാവ് പൊതികള്‍ കൈമാറി. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ ശല്യമുള്ളതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പട്രോളിങ് ശക്തമാക്കുമെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























