സംസ്ഥാനത്ത് ക്രഷറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി; കൂടുതൽ സ്ഥാപനങ്ങൾക്ക് ആഴ്ച്ചയിൽ രണ്ടു ദിവസം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ക്രഷറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്രഷറകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുന്നത്.
സ്ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും. നേത്രപരിശോധകര്‍, കണ്ണടകള്‍, ശ്രവണ സഹായികള്‍ വില്‍ക്കുന്ന കടകള്‍, കൃത്രിമ അവയവം വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ കംപ്യൂട്ടറുകള്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ ഇളവുകള്‍ ലഭിക്കുമ്ബോള്‍ അവ ദുരൂപയോഗം ചെയ്യാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശിയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതിനാല്‍ ലോക്ക് ഡൗണ്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന പെരുമാറ്റവും പ്രവര്‍ത്തനവും ഉണ്ടാവാതെ നാം നോക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























