ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി...മൊബൈലും കമ്ബ്യൂട്ടറും നന്നാക്കുന്ന കടകള്‍ രണ്ട് ദിവസം തുറക്കാം

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ രണ്ട് ദിവസം തുറക്കാന്‍ അനുമതി നല്‍കും. മെറ്റല്‍ ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീകള്‍ക്കാവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും. നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയയ്യുന്ന സ്ഥാപനങ്ങള്‍, ഇവയെല്ലാം രണ്ട് ദിവസം തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























