അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെ വേതനം നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി

അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലുള്ള അധ്യാപകരുടെ ആനുകൂല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നുവന്നതാണെന്നും അവരുടെ വേതനം നിഷേധിക്കുന്ന സമീപനം മാനേജ്‌മെന്റ് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കൂടുതല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മലപ്പുറത്ത് വാക്‌സിന്‍ ഇല്ലാത്തതിന്റെ പ്രശ്‌നം മാത്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്‍ കുറവാണെന്ന ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അവിടത്തെ കേസുകള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. നല്ല പുരോഗതിയാണ് ഇപ്പോഴുള്ളത്. കുറച്ചുദിവസം കഴിയുമേ്ബാള്‍ കൂടുതല്‍ നല്ല നിലയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിന് കിട്ടിയ വാക്‌സിന്‍ അനുസരിച്ചാണ് അവ വിതരണം ചെയ്തത്. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊടുക്കാനുള്ള വാക്‌സിന്‍ കേന്ദ്രത്തില്‍നിന്ന് ലഭ്യമാകേണ്ടതുണ്ട്. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.സര്‍ക്കാര്‍ വകുപ്പുകളിലെ ദിവസ വേതനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തില്‍ എല്ലാവര്‍ക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണ് അവര്‍. അതിനാല്‍ തന്നെ നിയമസഭ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചത്യപൂര്‍ണമായ നടപടിയായിരിക്കും. അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























