കോവിഡ് വാക്സിനേഷനെതിരേയുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സമൂഹമാധ്യമങ്ങളില്‍ കോവിഡ് വാക്സിനേഷനെതിരേയുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനകം മരണപ്പെടുമെന്ന വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും, ഇത്തരം വാര്‍ത്തകള്‍തീരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് വിധേയരായി വാക്സിനെടുക്കാതിരിക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ മനുഷ്യരുടെ അതിജീവനം വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും, ഈ അവസരത്തില്‍ ജീവിതം കൂടുതല്‍ ദുഷ്കരമാക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ നീതീകരിക്കാനാവാത്ത കുറ്റമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ , ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും, അത്തരം പ്രചരണങ്ങള്‍ നടത്തുന്നവരെയും, അതിന് നേതൃത്വം നല്‍കുന്നവരെയും നിയമാനുസൃതമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























