'നമ്മുടെ സഹോദരങ്ങളാണവര്‍'; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കേരള നിയമസഭയില്‍ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കേരള നിയമസഭയില്‍ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപിെന്‍റ കാര്യത്തില്‍ കേരളത്തില്‍ എല്ലാവര്‍ക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണവര്‍. അവിടെയുള്ള പ്രശ്നങ്ങളില്‍ പൊതുപ്രമേയം അവതരിപ്പിക്കുന്നത് ഔചിത്യമായിരിക്കും. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം പാസാക്കണമെന്ന ആവശ്യത്തില്‍ കാര്യോപദേശക സമിതികൂടി തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷും അറിയിച്ചു. ഷാഫി പറമ്ബില്‍ എം.എല്‍.എയെ കൂടാതെ, മറ്റുപലരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ നടക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ചിന്തിക്കുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇവ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം.
സഭക്ക് പുറത്ത് ഭരണഘടനയെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും പറയുന്നതും രാഷ്ട്രീയമാണ്. അത് സ്പീക്കറുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്. കക്ഷിരാഷ്്ട്രീയത്തിെന്റ ഭാഗമാകാതെയുള്ള രാഷ്ട്രീയം സ്പീക്കര്‍ക്ക് പറയാം. സഭയുടെ പാരമ്ബര്യം ഉയര്‍ത്തിപ്പിടിച്ച് കാലാനുസൃത മാറ്റങ്ങളോടെ മുന്നോട്ടുപോകുമെന്നും എം.ബി. രാജേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















