വിഴിഞ്ഞം ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

വിഴിഞ്ഞം ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പൂന്തുറയിലെ വീട്ടിലെത്തി കണ്ടശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. മന്ത്രി ആന്റണി രാജുവും വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. മത്സ്യഫെഡ്, സഹകരണ സംഘങ്ങള്‍ എന്നിവ വഴിയും സഹായം ഉറപ്പാക്കുമെന്നു മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























