അതിര്‍ത്തി പ്രദേശങ്ങള്‍ അവികിസിതമായി തുടരണമെന്ന കോണ്‍ഗ്രസ് നയത്തിന്റെ ഇരയാണ് ലക്ഷദ്വീപ്; വൈകാരികമായി ജനങ്ങളെ ഇളക്കി വിടുന്നതിനപ്പുറം വികസനമെത്തിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ലക്ഷദ്വീപ് നിവാസികളോട് മാപ്പു പറയണമെന്ന് സന്ദീപ് വാര്യര്‍

അതിര്‍ത്തി പ്രദേശങ്ങള്‍ അവികിസിതമായി തുടരണമെന്ന കോണ്‍ഗ്രസ് നയത്തിന്റെ ഇരയാണ് ലക്ഷദ്വീപെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. എ.കെ ആന്റണി പ്രതിരോധ മന്ത്രി ആയിരിക്കെ പാര്‍ലമെന്‍റില്‍ പരസ്യമായി സമ്മതിച്ച വസ്തുതയാണിതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1987 ല്‍ ഐഎന്‍എസ് വിരാട് ദുരുപയോഗിച്ച് ഇറ്റാലിയന്‍ ബന്ധുക്കളോടൊപ്പം ലക്ഷദ്വീപില്‍ ടൂറടിച്ചതിനപ്പുറം രാജീവ് ഗാന്ധിയുള്‍പ്പെടെ ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയും ദ്വീപില്‍ വികസനമെത്തിച്ചില്ല. സ്വര്‍ഗീയ അടല്‍ജിയുടെ കാലത്തും ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷവുമാണ് ലക്ഷദ്വീപില്‍ വികസനം എത്തി നോക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കൊച്ചിയില്‍ നിന്നും ദ്വീപിലേക്ക് സബ്മറൈന്‍ കേബിള്‍ ശൃംഖല പൂര്‍ത്തീകരിക്കുന്നു. 538 കോടിയുടെ കവരത്തി സ്മാര്‍ട്ട് സിറ്റി പദ്ധതി പുരോഗമിക്കുകയാണ്. 14 കോടി രൂപയാണ് പുതിയ മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. 260 കോടിക്ക് 500 പേര്‍ക്ക് സഞ്ചരിക്കാവുന്ന ആള്‍ വെതര്‍ ഷിപ്പ്, ബീച്ചുകളുടെ സൗന്ദര്യവല്‍ക്കരണം, റോഡ് നവീകരണം, സ്‌പോര്‍ട്‌സ് ഫസിലിറ്റി തുടങ്ങി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്‌സേവ് ലക്ഷദ്വീപ് ഹാഷ് ടാഗുമായി ഇറങ്ങിയ കോണ്‍ഗ്രസുകാര്‍ വികസന സംവാദത്തിനാണ് തയ്യാറാവേണ്ടത്. വൈകാരികമായി ജനങ്ങളെ ഇളക്കി വിടുന്നതിനപ്പുറം വികസനമെത്തിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ലക്ഷദ്വീപ് നിവാസികളോട് മാപ്പു പറയണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























