പ്ലസ് വണ്‍ പരീക്ഷ ആഗസ്റ്റില്‍ നടത്തും.... എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിനുള്ള അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

പ്ലസ് വണ്‍ പരീക്ഷ ഓണവധിക്കടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് ക്രമീകരണം ഒരുക്കാന്‍ പൊതുവിഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിനുള്ള അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 52 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. . ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നു. കാലവര്‍ഷ ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദേഹം പറഞ്ഞു.
അതേസമയം വിക്‌ടേഴ്‌സ് ചാനല്‍ അധിഷ്ഠിത ക്ലാസിന് പുറമെ സ്‌കൂള്‍തലത്തിലും ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യാന്‍ പദ്ധതികള്‍ തയാറാകുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പത്ത്, പ്ലസ് ടു ക്ലാസുകളിലും പിന്നീട് എട്ട്, ഒമ്പത് ക്ലാസുകളിലും ഇത് നടപ്പാക്കും.ഇതിനായി അധ്യാപകരെ സ്‌കൂളിലെത്തിക്കുന്നതും പരിഗണനയിലുണ്ട്. ഇതുവഴി ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, തുടര്‍പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണയം എന്നിവ കൂടുതല്‍ ഫലപ്രദമാകും.
പ്ലസ് വണ്‍ ക്ലാസുകള്‍ മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കി ജൂണില്‍ ഒരാഴ്ചയുടെ ഇടവേളയില്‍ പ്ലസ് ടു ക്ലാസുകള്‍ ഡിജിറ്റല്‍/ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ആരംഭിക്കും.
ജൂണ്‍ ഒന്നിന് അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ഒരാഴ്ച മുന്‍വര്‍ഷം സംപ്രേഷണം ചെയ്ത ക്ലാസുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ആകര്‍ഷകമായിട്ടായിരിക്കും കുട്ടികളിലെത്തിക്കുക.
ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ക്ലാസുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിങ് ക്ലാസുകളുമായിരിക്കും നല്‍കുക. ഈ വര്‍ഷം വെര്‍ച്വലായി പ്രവേശനോത്സവം സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കും. രാവിലെ 10ന് വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ സന്ദേശങ്ങളും കുട്ടികളുടെ പരിപാടികളും സംപ്രേഷണം ചെയ്യും. 11 മുതല്‍ സ്‌കൂള്‍തല പ്രവേശനോത്സവം വെര്‍ച്വലായി നടത്താം. സ്‌കൂള്‍തലത്തില്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഇത്. പി.എസ്.സി അഡൈ്വസ് നല്‍കിയിട്ടും വിദ്യാഭ്യാസവകുപ്പ് നിയമനോത്തരവ് നല്‍കിയിട്ടും അധ്യാപകര്‍ക്ക് ജോയിന്‍ ചെയ്യാന്‍ കഴിയാത്ത പ്രശ്‌നം മുഖ്യമന്ത്രിയുടെയും ധനവകുപ്പിന്റെയും ശ്രദ്ധയില്‍പെടുത്തിയെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























