കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു.... വിവിധ ഇനങ്ങള്‍ക്ക് 20 ശതമാനം വരെ വില വര്‍ധിപ്പിച്ചു

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു. വിവിധ ഇനങ്ങള്‍ക്ക് 20 ശതമാനം വരെ വില വര്‍ധിപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്.
1500 രൂപയായിരുന്ന ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് ഇനി മുതല്‍ 1800 രൂപയാണ് വില. പി.പി.ഇ. കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി. 22 രൂപയായിരുന്ന എന്‍-95 മാസ്‌കിന്റെ പുതുക്കിയ വില 26 രൂപയാണ്.
മൂന്ന് ലെയര്‍ മാസ്‌കിന്റെ വില മൂന്നില്‍നിന്ന് അഞ്ചുരൂപയാക്കി. ഫെയിസ് ഷീല്‍ഡിന് 25 രൂപയും ഏപ്രണ് 14 രൂപയുമാണ് പുതിയ വില.
192 രൂപയായിരുന്ന 500 മില്ലി ഹാന്‍ഡ് സാനിറ്റൈസറിന് പുതുക്കിയ വില 230 രൂപയാണ്. 200 മില്ലിക്ക്-118, 100 മില്ലിക്ക് -66 എന്നിങ്ങനെയാവും ഇനി വില. സര്‍ജിക്കല്‍ ഗൗണിന്റെ വില 65-ല്‍നിന്ന് 78 ആയി.
പരിശോധനാഗ്ലൗസ്-ഏഴുരൂപ, സ്റ്റിറൈല്‍ ഗ്ലൗസ്-18 രൂപ, എന്‍.ആര്‍.ബി. മാസ്‌ക്-96, ഓക്സിജന്‍ മാസ്‌ക്-65, ഫ്ളോമീറ്റര്‍-1824 എന്നിങ്ങനെയാണ് പുതുക്കിയ വില.
"
https://www.facebook.com/Malayalivartha

























