കോവിഡ് മരണനിരക്ക് കൂടുന്നതിനൊപ്പം ആശുപത്രി അധികൃതരുടെ അനാസ്ഥയും ... കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകുമ്പോൾ മാറിപോകുന്ന സന്ദർഭങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നു

കോവിഡ് മരണനിരക്ക് കൂടുന്നതിനൊപ്പം ആശുപത്രി അധികൃതരുടെ അനാസ്ഥയും പ്രശ്‌നമാകുന്നു... കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകുമ്പോൾ മാറിപോകുന്ന സന്ദർഭങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നു..
ഇപ്പോൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കുമളി സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. മരിച്ച കുമളി സ്വദേശിയായ സോമൻ്റെ മൃതദേഹത്തിന് പകരം മൂന്നാർ സ്വദേശിയായ പച്ചയപ്പൻ്റെ മൃതദേഹമാണ് ആശുപത്രിയിൽ നിന്ന് വിട്ട് നൽകിയത്
മൃതദേഹത്തിന്റെ വലിപ്പത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് മാറി നൽകിയ വിവരം തിരിച്ചറിഞ്ഞത് ..
മെയ് ആദ്യ ആഴ്ചയിലും സമാന സംഭവം പാലക്കാട് ആശുപത്രിയിൽ നടന്നിരുന്നു ... പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ് സംഭവം.... ഇന്നലെ രാത്രി മരിച്ച മങ്കര സ്വദേശി രവിയുടെ മൃതദേഹമാണ് മറ്റൊരു കൊവിഡ് രോഗിയായിരുന്ന ശിവാനന്ദന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്
https://www.facebook.com/Malayalivartha

























