ആലപ്പുഴയില്‍ 72കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ഒരുമാസം മുൻപ് കോവിഡ് നെഗറ്റീവായ വൃദ്ധനാണ് രോഗം സ്ഥിതീകരിച്ചത്... രണ്ടുപേര്‍ നിരീക്ഷണത്തില്‍

ആലപ്പുഴ ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് സ്ഥിതീകരിച്ചു. കായംകുളം പത്തിയൂരില്‍ സ്വദേശിയായ 72കാരനിലാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.
തുടര്‍ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുന്‍പ് കോവിഡ് നെഗറ്റീവായ വ്യക്തിക്കാണ് രോഗം ഇപ്പോൾ സ്ഥിതീകരിച്ചത്.
മേയ് രണ്ടാം തീയതി കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 12ന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു.
പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് പിന്നീട് സൈനസൈറ്റിസ് സമാനമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 18ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മൂക്കില്‍നിന്നു രക്തംവന്നതോടെയാണു വീണ്ടും ഇദ്ദേഹം ചികിത്സ തേടിയത്. ഇതിനുശേഷം 24ന് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി.
തുടര്‍ പരിശോധനകളില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിന് സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ബയോപ്സി നിര്‍ദേശിക്കുകയായിരുന്നു. ബയോപ്സി പരിശോധനാ ഫലത്തിലാണ് ബ്ലാക് ഫംഗസ് ബാധ കണ്ടെത്തുന്നത്.
ലിപ്പോസോമല്‍ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് നിലവില്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഇത് 5 ദിവസം ഇന്‍ജക്ഷനായി നല്‍കുകയാണ് പതിവ്.
നാഡീരോഗ വിദഗ്ധര്‍, ദന്തരോഗ വിദഗ്ധര്‍, നേത്രരോഗ വിദഗ്ധര്‍, ഇഎന്‍ടി വിദഗ്ധര്‍, ഓറല്‍ മാക്സിലോഫേഷ്യല്‍ സര്‍ജന്‍ എന്നിവര്‍ക്കൊപ്പം ബയോ കെമിസ്റ്റും ഉള്‍പ്പെട്ട വിദഗ്ധ സംഘമാണ് സാധാരണ ചികിത്സിക്കുന്നത്.
https://www.facebook.com/Malayalivartha

























