യുഡിഎഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരഞ്ഞെടുത്തു. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിലാണ് സതീശനെ ചെയർമാനായി തെരഞ്ഞെടുത്തത്... രമേശ് ചെന്നിത്തല ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്.

യുഡിഎഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരഞ്ഞെടുത്തു. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിലാണ് സതീശനെ ചെയർമാനായി തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്.
ഊർജസ്വലനായ വി.ഡി സതീശന്റെ പ്രവർത്തനങ്ങൾ മുന്നണിക്ക് മുതൽക്കൂട്ടാവുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ചെയർമാനായി രമേശ് ചെന്നിത്തല കഴിഞ്ഞ 5 വർഷം സ്തുത്യർഹമായ സേവനം കാഴ്ചവച്ചെന്നും അദ്ദേഹം പറഞ്ഞു
തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ചേർന്ന് ഓരോ കക്ഷികളും പരാജയ കാരണം വെവ്വേറെ വിലയിരുത്തും.. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് യുഡിഎഫ് നിരുപാധിക പിന്തുണ നല്‍കും എന്നും കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു
. വോട്ട് കണക്ക് നോക്കുമ്പോള്‍ യുഡിഎഫിന് വന്‍പരാജയം ഉണ്ടായിട്ടില്ല ..ദുരിതകാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ വോട്ടിങ്ങിൽ വലിയ സ്വാധീനം ചെലുത്തി എന്നാണു പൊതുവെയുള്ള വിലയിരുത്തൽ .
യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ ഷിബു ബേബി ജോൺ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ പങ്കെടുത്തില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനാൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
https://www.facebook.com/Malayalivartha

























