കൊടകര കുഴല്‍പ്പണം ബി.ജെ.പിക്ക് വന്ന തിരഞ്ഞെടുപ്പ് ഫണ്ട് അല്ല; ബി.ജെ.പി സംഘടനാ സെക്രട്ടറി എം. ഗണേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ നല്‍കിയ മൊഴി ഇങ്ങനെ

കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ബി.ജെ.പി. കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് സംഘടനാ സെക്രട്ടറി എം ഗണേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്നും ഗണേഷ് മൊഴിയില്‍ പറയുന്നു. എം ഗണേഷിന്റെ ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കി.
പരാതിക്കാരായ ധര്‍മ്മരാജനെ അറിയാമെന്ന് ഗണേഷ് അന്വേഷണ സംഘത്തോട് സമ്മതിച്ചു. അയാളെ ഫോണില്‍ വിളിച്ചത് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തെ കുറിച്ച് സംസാരിക്കാനാണ്. പണത്തെ കുറിച്ച് സംസാരിക്കാനല്ല. പണം കൊണ്ടുവന്നത് ആലപ്പുഴ ജില്ല ട്രഷറര്‍ക്ക് നല്‍കാനെന്ന ധര്‍മ്മരാജന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നും ഗണേഷ് മൊഴി നല്‍കിയതായാണ് വിവരം. ബിജെപിയുടെ സംഘടനാ സെക്രട്ടറിയായ എം ഗണേഷിനെ ഇന്നാണ് തൃശൂര്‍ പൊലീസ് ക്ലബില്‍ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണം ബിജെപി ഉന്നത നേതാക്കളിലേക്ക് കൂടി കടന്നിരിക്കുകയാണ്. പ്രതികളടക്കമുള്ളവരുടെ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് കടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കേസുമായി ബന്ധമില്ലെന്നു നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന നേതാക്കളെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്.
തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രതികള്‍ താമസിച്ചത്. പ്രതികളുടെ പക്കല്‍ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണസംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തി. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























