കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ ഇന്ന് പ്രഖ്യാപിക്കും

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ ഇന്ന് പ്രഖ്യാപിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് യു.ഡി.എഫ് മത്സരിക്കാത്തത് കൊണ്ട് ചിറ്റയം ഗോപകുമാറിനെ മത്സരമില്ലാതെ തെരഞ്ഞെടുക്കും.
സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം ശ്രദ്ധ ക്ഷണിക്കലായി പൊന്നാനി അംഗം പി. നന്ദകുമാര്‍ സഭയില്‍ ഉന്നയിക്കും. ഏതെങ്കിലും ജനകീയ വിഷയം ഉയര്‍ത്തി അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും തുടരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























