Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

അവസരം ഒത്തുവന്നപ്പോള്‍... കെ. സുരേന്ദ്രന്‍ സി.കെ. ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖാ വിവാദം കൊഴുക്കുന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി; ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവന്‍ ഒരു മലയാളി

03 JUNE 2021 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..

മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന സ്ത്രീവിരുദ്ധം; ശക്തമായ പ്രതികരണവുമായി ചിന്താ ജെറോം...

മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട റപ്പലിങ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ തുടങ്ങി: അമിത വേഗതയിൽ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും രഹസ്യമൊഴി നൽകിയതായും ദൃക്സാക്ഷി ഓട്ടോ ഡ്രൈവർ മണിക്കുട്ടൻ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയ ബിജെപിയെ വെട്ടിലാക്കി കുഴല്‍പ്പണ വിവാദവും കോഴപ്പണ വിവാദവും. ദേശീയ നേതൃത്വത്തിന് പോലും ഉത്തരം നല്‍കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.

എന്‍.ഡി.എയില്‍ മടങ്ങിയെത്തുന്നതിന് കെ. സുരേന്ദ്രന്‍ സി.കെ. ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന വിവാദ ശബ്ദരേഖ ഇന്നലെയാണ് പുറത്ത് വന്നത്. ഇതിന് പരിഹാസവുമായി സന്ദീപാനന്ദ ഗിരി രംഗത്തെത്തി. മലയാളി എന്നും ഒന്നാമന്‍ തന്നെ! ഒന്നാലോചിച്ചുനോക്കിയേ, ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവന്‍ ഒരു മലയാളി എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 



ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷററായ പ്രസീതയുമായി സുരേന്ദ്രന്‍ നടത്തിയതെന്ന പേരില്‍ പ്രചരിക്കുന്ന ഫോണ്‍ സംഭാഷണം സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിഹാസവുമായി അദ്ദേഹം രംഗത്തെത്തിയത്. ജാനു എന്‍.ഡി.എയില്‍ തിരികെ എത്താന്‍ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പ്രസീത സുരേന്ദ്രനോട് ഫോണില്‍ പറയുന്നത്.

നേരത്തെ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച സമയത്ത് ആരോടോ കാശ് വാങ്ങിയിട്ടുണ്ട്. അത് തിരികെ നല്‍കിയ ശേഷമേ എന്‍.ഡി.എയിലേക്ക് തിരിച്ചുവരാന്‍ കഴിയുകയുളളൂ. പത്തു ലക്ഷം രൂപ കൈയില്‍ കിട്ടിയാല്‍ ബത്തേരിയില്‍ മത്സരിക്കാമെന്നും ഏഴാം തീയതിയിലെ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാമെന്ന് ജാനു അറിയിച്ചതായും പ്രചരിക്കുന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

 



ആറാം തീയതി രാവിലെ തിരുവനന്തപുരത്ത് എത്തിയാല്‍ പണം തരാമെന്ന് സുരേന്ദ്രന്‍ പറയുന്നതായും ശബ്ദരേഖയിലുണ്ട്. അതേസമയം, പണം കൈപ്പറ്റിയെന്ന ആരോപണം ജാനു നിഷേധിച്ചു. പുറത്തുവന്ന ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. ജാനുവിന്റെ പാര്‍ട്ടിക്കുളളിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് ഇതിനു പിന്നിലെന്നും വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്നുമാണ് സുരേന്ദ്രന്റെ നിലപാട്.

അതേസമയം എന്‍.ഡി.എയില്‍ ചേരാന്‍ താന്‍ 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി.കെ.ജാനു പറഞ്ഞു. ആരോപണമുന്നയിച്ച ജെ. ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മെറോഴ, ട്രഷര്‍ പ്രസീത അഴീക്കോട് എന്നിവര്‍ക്കെതിരെ മാനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്.

 



ഇന്നലെ ഒരു ചാനലിന്റെ റിപ്പോര്‍ട്ടര്‍ എന്റെ വീട്ടില്‍ വന്ന് പ്രസീതയും കെ.സുരേന്ദ്രനും തമ്മിലുളളതെന്ന് പറയുന്ന ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചു. പാര്‍ട്ടിയില്‍ ആധിപത്യം ലഭിക്കാന്‍ എന്നെ തേജോവധം ചെയ്യാനുളള നീക്കത്തിന്റെ ഭാഗമാണിതെല്ലാം. ഇപ്പോള്‍ പറയുന്നത് 36 ഏക്കര്‍ ഭൂമി എന്റെ പേരിലുണ്ടെന്നാണ്. എനിക്കാകെ ഉളളത് ഒരേക്കര്‍ ഇരുപത്തിയഞ്ച് സെന്റ് ഭൂമിയും അതിലുളള ചെറിയൊരു വീടുമാണ്. ആരോപണം ഉന്നയിക്കുന്നവര്‍ രേഖകളും തെളിവുകളും ഹാജരാക്കട്ടെ.തിരഞ്ഞടുപ്പ് ഫണ്ട് എന്‍.ഡി.എയുടേതാണ്. അതിന് ഞാനെന്തിന് മറുപടി പറണം ജാനു ചോദിച്ചു.

കുടകര കുഴല്‍പ്പണ കേസിന് പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കുകയായിരുന്നു പുതിയ ആരോപണം. സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്നാണ് ആരോപണം.

 



സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം തുടങ്ങി ഒരാഴ്ചക്കുളളില്‍ കാസര്‍കോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തില്‍നിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. കൊടകരയില്‍ കവര്‍ച്ചയ്ക്കിരയായ കുഴല്‍പ്പണത്തിന്റെ ഉറവിടവും കാസര്‍കോടാണെന്നാണ് സൂചന. ഇതോടെ പൊലീസ് അന്വേഷണം വയനാട് ജില്ലയിലെ നേതാക്കളിലേക്ക് കേന്ദ്രീകരിക്കുകയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു  (23 minutes ago)

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം  (35 minutes ago)

ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...  (45 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിയ്ക്കുക...  (52 minutes ago)

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി  (57 minutes ago)

നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (59 minutes ago)

മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന സ്ത്രീവിരുദ്ധം; ശക്തമായ പ്രതികരണവുമായി ചിന്താ ജെറോം...  (1 hour ago)

തൃഷയ്ക്കെതിരായ ഉദയനിധിയുടെ വാക്കുകൾ  (1 hour ago)

ഇറാൻ ചർച്ചകൾക്കായി യാചിക്കുന്നു;" ടെഹ്‌റാന്റെ വാദങ്ങൾ തള്ളി ഡൊണാൾഡ് ട്രംപ്...  (1 hour ago)

മൂന്നു പേർ അറസ്റ്റിൽ.  (1 hour ago)

മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട റപ്പലിങ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ തുടങ്ങി: അമിത വേഗതയിൽ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും രഹസ്യമൊഴി നൽകിയതായും ദൃക്സാക്ഷി ഓട്ടോ ഡ്രൈവർ മണിക്കുട  (1 hour ago)

ചിത്രീകരണത്തിനിടെ രശ്മിക മന്ദാനയ്ക്ക് പരിക്ക് ; വലത് ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പ്പെട്ടു  (1 hour ago)

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ;  (1 hour ago)

പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...  (1 hour ago)

Malayali Vartha Recommends